Categories

ഐ.ടി.എഫ് ഫ്യൂച്ചര്‍ ടെന്നിസ്: യൂക്കി ഭാംബ്രിക്ക് കിരീടം

ന്യൂദല്‍ഹി: ദേശീയ ചാമ്പ്യന്‍ പട്ടം നേടി തൊട്ടടുത്ത ആഴ്ചതന്നെ ഇന്ത്യയുടെ യുവ ടെന്നീസ് താരം യൂക്കി ഭാംബ്രിക്ക് ഐ.ടി.എഫ് ഫ്യൂച്ചര്‍ പുരുഷ സിംഗിള്‍സ് കിരീടം. നൈജീരിയയിന്‍വച്ചുനടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ താരം റുവാന്‍ റൗള്‍ഫ്‌സിനെ പരാജയപ്പെടുത്തിയാണ് യുക്കി കീരീടം നേടിയത്. സ്‌കോര്‍ 7-5, 7-5

റുവാന്‍ റൗള്‍ഫ്‌സില്‍ നിന്നും കടുത്ത പ്രതിരോധമാണ് ഇന്ത്യയുടെ അഞ്ചാം സീഡ് താരത്തിന് നേരിടേണ്ടിവന്നത്. ഇതാദ്യമായാണ് യൂക്കി വിദേശത്തുവച്ച് ഐ.ടി.എ.ഫ് കിരീടം നേടുന്നത്. ഇത് യൂക്കിയുടെ ആറാം കിരീടമാണ്. 2009 ലാണ് യൂക്കി അവസാനമായി ജേതാവായത്.

ഈ വിജയത്തോടെ 476ാം റാങ്കില്‍ നില്‍ക്കുന്ന വിക്കി ആദ്യ 400നുള്ളില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2009-2010 സീസണില്‍ 19 കാരനായ യുക്കി ആദ്യ 350നുള്ളില്‍ വന്നിരുന്നു. എന്നാല്‍ പരിക്കുകള്‍ പ്രകടനത്തെ ബാധിച്ചതിനെ തുടര്‍ന്ന് പിന്നീട് പിന്തള്ളപ്പെടുകയായിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.