എഡിറ്റര്‍
എഡിറ്റര്‍
ഓസ്‌ട്രേലിയന്‍ ഓപ്പണിലേക്ക് ഇന്ത്യയില്‍ നിന്നൊരു വൈല്‍ഡ് കാര്‍ഡ് എന്‍ട്രി
എഡിറ്റര്‍
Sunday 24th November 2013 12:34pm

Yuki-Bhambri

ഷെന്‍സന്‍: ഇന്ത്യയുടെ പുതിയ ടെന്നീസ് പ്രതീക്ഷ യുകി ബാംബ്രി കരിയറിലെ ആദ്യ ഗ്രാന്റ് സ്ലാം മത്സരത്തിനൊരുങ്ങുന്നു. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഡബിള്‍സിലാണ് ബാംബ്രി റാക്കറ്റേന്തുന്നത്.

വൈല്‍ഡ് കാര്‍ഡ് വഴിയാണ് ബാംബ്രിക്ക് പ്രവേശനം ലഭിച്ചിരിക്കുന്നത്. കിവീസ് പങ്കാളി മൈക്കല്‍ വീനസിനൊപ്പമായിരുന്നു ബാംബ്രിയുടെ പ്ലേ ഓഫ് മത്സരം.

പ്രവേശന മത്സരത്തില്‍ മികച്ച ഫോമിലായിരുന്നു ബാംബ്രി. എന്നാല്‍ സിംഗിള്‍സില്‍ പ്രവേശനം നേടാന്‍ ബാംബ്രിക്ക് സാധിച്ചില്ല. സിംഗിള്‍സിന്റെ പ്ലേ ഓഫില്‍ രണ്ടാം സീഡായിരുന്നു ബാംബ്രി.

സെമി ഫൈനലില്‍ ചൈനയുടെ ഡി വു ആണ് സിംഗിള്‍സില്‍ ബാംബ്രിയെ തകര്‍ത്തത്. സിംഗിള്‍സില്‍ രണ്ടാം സീഡായിരുന്നു ബാംബ്രി.

നേരത്തേ, നിരവധി പ്രാദേശിക മത്സരങ്ങളില്‍ ബാംബ്രി വിജയിച്ചിരുന്നു.

Advertisement