കൊളംബോ: ടീം സെലക്ഷനുമായി ബന്ധപ്പെട്ടും താരങ്ങളുടെ ഫോമിനെ കുറിച്ച് ആശയക്കുഴപ്പം ഉണ്ടെങ്കിലും യുവരാജ് സിങ് ടീമിന് അവിഭാജ്യ ഘടകമാണെന്നാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി പറയുന്നത്.

‘ഓരോ കളിയിലും താരങ്ങളെ പരിഗണിക്കേണ്ടത് വളരെ ശ്രദ്ധയോടെയായിരിക്കണം. പാക്കിസ്ഥാനുമായുള്ള മത്സരത്തില്‍ യുവരാജിന്റെ പാര്‍ട് ടൈം ബൗളിങ്ങാണ് ഇന്ത്യക്ക് നിര്‍ണായക മേല്‍ക്കൈ നേടിത്തന്നത്.

Ads By Google

രണ്ട് വിക്കറ്റ് വീഴ്ത്തി പാക്കിസ്ഥാനെ തുടക്കത്തിലേ സമ്മര്‍ദത്തിലാഴ്ത്താന്‍ യുവിക്കായി. ടേണ്‍ കുറവായ എന്നാല്‍, ക്രമമല്ലാത്ത വേഗം പുലര്‍ത്തുന്ന യുവിയുടെ ബൗളിങ് ബാറ്റ്‌സ്മാന്‍മാരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു.

അത്തരത്തില്‍ അവസരത്തിനൊത്ത് കളിക്കുന്ന യുവിയെ ഒരു കളിയില്‍ നിന്നും പുറത്തിരുത്തരുതെന്നാണ് ഞാന്‍ കരുതുന്നത്.

ലക്ഷ്മിപതി ബാലാജി കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് നടത്തിയത്. ബാലാജിയുടെ ബൗളിങ് ഇന്ത്യന്‍ ടീമിന് മുതല്‍ക്കൂട്ടാണ്’- ധോണി പറഞ്ഞു.