യൂട്യൂബിന്റെ എട്ടാം പിറന്നാള്‍
Big Buy
യൂട്യൂബിന്റെ എട്ടാം പിറന്നാള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th May 2013, 3:10 pm

[]ന്യൂദല്‍ഹി: യൂട്യൂബിന് ഇന്ന് എട്ട് വയസ്സ്! എട്ടാം പിറന്നാളില്‍ ഗൂഗിള്‍ നിരവധി അപ്‌ഡേഷന്‍സാണ് യൂട്യൂബില്‍ ഒരുക്കിയിരിക്കുന്നത്.

ഒരു മാസത്തില്‍ ഒരു ബില്യണ്‍ ആളുകളാണ് യൂ ട്യൂബില്‍ എത്തുന്നത്. അതായത് ഇന്റര്‍നെറ്റ് ലോകത്തെ രണ്ടില്‍ ഒരാള്‍ യൂട്യൂബില്‍ എത്തുന്നുണ്ടെന്ന് ചുരുക്കം.[]

2005 ലാണ് യൂട്യൂബ് ആരംഭിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ 2005 മെയ് മാസത്തില്‍. 2006 ലാണ് ഗൂഗിള്‍ 1.65 ബില്യണ്‍ ഡോളറിന് യൂട്യൂബ് സ്വന്തമാക്കുന്നത്. ഇപ്പോള്‍ യൂട്യൂബ് പേ ചാനലാക്കാനുള്ള ഒരുക്കത്തിലാണ് ഗൂഗിള്‍.

ഇതിനായുള്ള ശ്രമങ്ങളും ഗൂഗിള്‍ ആരംഭിച്ചിട്ടുണ്ട്. അടുത്തകാലത്തായി യൂട്യൂബില്‍ പോസ്റ്റ് ചെയ്ത പല വീഡിയോകള്‍ക്കും വമ്പന്‍ വ്യൂവേര്‍സിനെ കിട്ടിതാണ് പേ ചാനല്‍ എന്ന ആശയം ശക്തമായത്.

അടുത്തിടെ ഹിറ്റായ ഗഗ്നം സ്റ്റൈല്‍, മലയാളികളുടെ സ്വന്തം സന്തോഷ് പണ്ഡിറ്റ് എന്നിവരുടെ വീഡിയോകള്‍ക്ക് വലിയ പ്രതികരണമായിരുന്നു യൂട്യൂബില്‍ ലഭിച്ചത്.