സാന്‍ഫ്രാസിസ്‌കോ: കൂടുതല്‍ പുതുമകളോടെ ഐഫോണിനായുള്ള യൂട്യൂബ് ആപ്‌സ് വരുന്നു. ആപ്പിളിന്റെ ആപ്‌സ് സ്റ്റോറില്‍ നിന്നും ഇന്നുമുതല്‍ പുതിയ ആപ് ഡൗണ്‍ലോഡ് ചെയ്യാം.

ഇന്റര്‍നെറ്റ് കണക്ഷനുള്ള സ്മാര്‍ട്‌ഫോണുകള്‍ യൂട്യൂബിന്റെ ബിസിനസ്സിനെ സംബന്ധിച്ച് നിര്‍ണായകമാണ് എന്നതിനാലാണ് പുതിയ പരീക്ഷണവുമായി ഗൂഗിള്‍ എത്തുന്നത്. സ്മാര്‍ട്‌ഫോണിലൂടെ ഒരു ദിവസം 1 ബില്യണ്‍ ആളുകളാണ് യൂട്യൂബ് കാണുന്നത്.

Ads By Google

മുന്‍ വേര്‍ഷനേക്കാള്‍ ഏറെ പ്രത്യേകതകളോടെയാണ് പുതിയ യൂട്യൂബ് ആപ് എത്തുന്നത്. പഴതിനേക്കാള്‍ ആയിരത്തോളം കൂടുതല്‍ വീഡിയോസ് പുതിയ ആപ് വഴി കാണാം. മാത്രമല്ല, ഓണ്‍ലൈന്‍ പരസ്യവും ഈ ആപ് വഴി സാധിക്കും.

ഓണ്‍ലൈന്‍ പരസ്യത്തിലൂടെ വന്‍തോതിലുള്ള വരുമാനമാണ് ഗൂഗിളിന് ലഭിക്കുന്നത്.