തിരുവനന്തപുരം: തിരുവനന്തപുരം കേളകത്ത് രണ്ട് യുവാക്കള്‍ ഗുണ്ടാസംഘത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇരുവരും ക്വട്ടേഷന്‍ സംഘാംഗങ്ങളാണെന്ന് സംശയിക്കുന്നു. പേരൂര്‍കട സ്വദേശിയായ പ്രവീണാണ് മരിച്ചവരില്‍ ഒരാള്‍. മറ്റേയാളെ തിരിച്ചറിഞ്ഞിട്ടില്ല.

ബുധനാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് ആക്രമണമുണ്ടായത്. ബെക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇവരെ മറ്റൊരു സംഘം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Subscribe Us:

അതിനിടെ, ഇവിടെ നിന്നും അര കിലോമീറ്റര്‍ അകലെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു ബൈക്ക് കണ്ടെത്തിയിട്ടുണ്ട്. അക്രമി സംഘം ഉപയോഗിച്ച ബൈക്കാണിതെന്ന സംശയമുണ്ട്.