എഡിറ്റര്‍
എഡിറ്റര്‍
അമേരിക്കന്‍ സ്‌കൂളില്‍ വീണ്ടും വെടിവയ്പ്പ്; രണ്ട് പേര്‍ക്ക് പരിക്ക്
എഡിറ്റര്‍
Friday 11th January 2013 8:28am

വാഷിങ്ടണ്‍: യു.എസിലെ കാലിഫോര്‍ണിയയില്‍ ഹൈസ്‌കൂളില്‍ വീണ്ടും വെടിവയ്പ്പ്. കെന്‍ കൗണ്ടിയിലെ ബേക്കേഴ്‌സ്ഫീല്‍ഡ് ടാഫ്റ്റ് ഹൈസ്‌കൂളിലാണ് വെടിവെപ്പ് നടന്നത്.

Ads By Google

സംഭവത്തില്‍ രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കൈത്തോക്കുമായി സ്‌കൂളിലെത്തിയ വിദ്യാര്‍ഥിയാണ് ആക്രമണം നടത്തിയത്. വെടിവയ്പ്പ് നടത്തിയ വിദ്യാര്‍ഥിയെ ലോസ് ആഞ്ചലസ് പോലീസ് കസ്റ്റഡിയിലെടുത്തു.

സ്‌കൂളിലെത്തിയ യുവാവ് ഒരു കുട്ടിയെ വെടിവെച്ചു. കൂടുതല്‍ പേരെ കൊല്ലാനായി ഇറങ്ങിയ യുവാവിനെ സ്‌കൂള്‍ ടീച്ചര്‍ ഇടപെട്ട് പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. വെടിയേറ്റ കുട്ടിയുടെ നില ഗുരുതരമാണ്.

രണ്ടു വെടിയുതിര്‍ത്തതില്‍ ഒരെണ്ണം ഒരു കുട്ടിയുടെ ദേഹത്ത് കൊണ്ടു. വീണ്ടും വെടിവെയ്ക്കാനായി കുട്ടികളെ ലക്ഷ്യമാക്കി നീങ്ങിയ ഇയാളെ ടീച്ചര്‍ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു.

വെടിവെപ്പില്‍ പരിക്കേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഏഴായിരത്തോളം വിദ്യാര്‍ഥികളും അധ്യാപകരുമുള്ള സ്‌കൂളാണിത്.

സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. അമേരിക്കന്‍ സ്‌കൂളുകളില്‍ വെടിപ്പുണ്ടാകുന്നത് ഗൗരവമായി കാണുന്നുവെന്ന് ഉന്നതവൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ ഡിസംബറില്‍ കണക്ടിക്കട്ടിലെ സാന്‍ഡി ഹൂക്ക് സ്‌കൂളിലുണ്ടായ വെടിവയ്പ്പില്‍ 26 പേരാണ് കൊല്ലപ്പെട്ടത്.  ഇതേ സ്‌കൂളിലെ അധ്യാപികയായ നാന്‍സി ലാന്‍സയുടെ മകന്‍ ആഡം ലാന്‍സയാണ് അന്ന വെടിവെപ്പ് നടത്തിയത്.

അമ്മയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം സ്‌കൂളിലെത്തി കുട്ടികള്‍ക്കും അധ്യാപകര്‍ക്കും നേരെ നിറയൊഴിക്കുകയായിരുന്നു. തുടര്‍ന്ന് ആഡം ലാന്‍സ സ്വയം നിറയൊഴിച്ചു ജീവനൊടുക്കുകയായിരുന്നു.

അഞ്ചു  മുതല്‍ പത്തു വയസു വരെയുള്ള കുട്ടികള്‍ പഠിക്കുന്ന സ്‌കൂളാണിത്. കറുത്ത വസ്ത്രം ധരിച്ച് സ്‌കൂളിലേക്ക് ഇരച്ചുകയറിയ ആഡം 20 രണ്ട് തോക്കുകള്‍ ഉപയോഗിച്ച് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും നേരെ തുരുതുരെ നിറയൊഴിക്കുകയായിരുന്നു.

ഈ സംഭവത്തെ തുടര്‍ന്ന് രാജ്യത്തെ ആയുധ നിയമം പൊളിച്ചെഴുതണമെന്ന ആവശ്യം ശക്തമായിരിക്കേയാണ് കാലിഫോര്‍ണിയയിലെ സ്‌കൂളില്‍ ആക്രമണമുണ്ടായത്.

Advertisement