കണ്ണൂര്‍ : യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന് കെ പി സി സി അദ്ധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടെ വിമര്‍ശനം. യൂത്ത് കോണ്‍ഗ്രസ് സമ്മേളനത്തില്‍ പാസാക്കിയ പ്രമേയത്തിലെ പല കാര്യങ്ങളും അതിരുകടന്നതായി അദ്ദേഹം കുറ്റപ്പെടുത്തി. ചില പ്രസ്താവകള്‍ ഒഴിവാക്കേണ്ടിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കൂടുതല്‍ പക്വതയോടെ വേണമായിരുന്നു പ്രമേയം തയാറാക്കാനെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ കോണ്‍ഗ്രസില്‍ യുവാക്കള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കുന്നുണ്ട്. ഇതര പാര്‍ട്ടികളെ അപേക്ഷിച്ച് ചെറുപ്പക്കാര്‍ക്കും യുവജനങ്ങള്‍ക്കും കൂടുതല്‍ പ്രതിനിധ്യം നല്‍കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ചെറുപ്പക്കാരും പ്രായമായവരും ചേര്‍ന്ന ഒരു സംവിധാനമാണു കോണ്‍ഗ്രസെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.