തൃശൂര്‍: വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ചേരുംകുഴി സ്വദേശി ബൈജു (41)നെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Subscribe Us:

വനഭൂമിയില്‍ നിന്നും തേക്ക് മുറിച്ചുകടത്തിയെന്ന കേസില്‍ വനംവകുപ്പ് ഓഫീസില്‍ ബൈജു ഹാജരാവുകയും അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട ഇയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് വനംവകുപ്പ് പറയുന്നത്.


Also Read:സഹപാഠിയെ ആക്രമിച്ചു പണം തട്ടാന്‍ ശ്രമം: എം.80 മൂസ ഫെയിം അതുല്‍ ശ്രീവ അറസ്റ്റില്‍


മാന്ദാമംഗലം ഫോറസ്റ്റ് ഓഫീസില്‍ നിന്നും ഇയാള്‍ വെള്ളിയാഴ്ച രാത്രി രക്ഷപ്പെട്ടെന്നാണ് പൊലീസ് പറയുന്നത്. രാവിലെ വീടു പുറകിലുള്ള കുന്നില്‍ തൂങ്ങിമരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്.

സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിക്കുന്നു. യുവാവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ മാന്ദാമംഗലം ഫോറസ്റ്റ് സേ്റ്റഷന്‍ ഉപരോധിച്ചു.


Also Read: ‘അത് കൊലപാതകമാണ്; വിനായകനെ കൊന്നതാണ്’ പൊലീസ് അതിക്രമത്തിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ