തളിപ്പറമ്പ: പട്ടുവത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. പട്ടുവം കടവിലെ പാപ്പന്‍ തോട്ടത്തില്‍ അന്‍വറാ (28)ണ് മരിച്ചത്. പപ്പന്‍വളപ്പില്‍ ജബില്‍ (29) നെ വെട്ടെറ്റ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെ കാവുങ്കലിലായിരുന്നു ആക്രമണം. ജബിലിന് വലതു കൈക്കും തലക്കും അന്‍വറിന് ഇരുകൈക്കും പുറത്തും ആണ് വെട്ടേറ്റത്.

സി,പി.ഐ.എം പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ലീഗ് നേതൃത്വം ആരോപിച്ചു. അക്രമത്തെ തുടര്‍ന്ന് സംഘര്‍ഷ സ്ഥലത്ത് ഡിവൈ എസ് പി കെ പി അബ്ദുള്‍ റസാക്കിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. നാട്ടുകാരോട് വീട്ടിന് പുറത്തിറങ്ങരുതെന്നും പോലീസ് ആവശ്യപ്പെട്ടു.