എഡിറ്റര്‍
എഡിറ്റര്‍
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ പിന്തുണച്ചും സര്‍ക്കാരിനെ വിമര്‍ശിച്ചും യൂത്ത്‌ലീഗ്
എഡിറ്റര്‍
Saturday 23rd November 2013 7:08am

forest

തിരുവനന്തപുരം: കസ്തൂരി രംഗന്‍ സമിതി റിപ്പോര്‍ട്ടിനെ പിന്തുണച്ചും മുസ്ലീം ലീഗ് നേതൃത്വത്തെയും സര്‍ക്കാരിനെയും  വിമര്‍ശിച്ചും യൂത്ത്‌ലീഗ് രംഗത്തെത്തി.

റിപ്പോര്‍ട്ടിനെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ കഴിഞ്ഞില്ല. ജനങ്ങളുടെ ആശങ്കകള്‍ അകറ്റുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും യൂത്ത്‌ലീഗ് കുറ്റപ്പെടുത്തുന്നു. ഇത് ഭരണനേതൃത്വത്തിന്റെ വീഴ്ചയാണ്.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ സി.പി.ഐ.എം രാഷ്ട്രീയം കളിക്കുകയാണ്. എന്നാല്‍ ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാര്‍ അങ്ങനെയാകാന്‍ പാടില്ലായെന്നും പറയുന്നു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ക്വാറി ഉടമകളുടെ പ്രശ്‌നങ്ങള്‍ മാത്രമായി ചുരുക്കരുത്.

പശ്ചിമഘട്ടം അവിടെ വസിക്കുന്ന ജനങ്ങളുടെ മാത്രമല്ല. മുഴുവന്‍ ജനങ്ങളുടെയുമാണ്. പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനായി ഇനി ഏത് അവധൂതന്റെ റിപ്പോര്‍ട്ടാണ് വേണ്ടിവരുകയെന്നും ചോദ്യമുണ്ട്.

യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലി ഫെയ്‌സ്ബുക്കിലൂടെയാണ് ഈ പ്രതികരണങ്ങള്‍ നടത്തിയത്.

വിവാദവിഷയങ്ങളില്‍ പോഷകസംഘടനകള്‍ അനുവാദമില്ലാതെ പരസ്യപ്രതികരണങ്ങള്‍ നടത്തരുതെന്ന നേതൃത്വത്തിന്റെ ഉത്തരവ് നിലനില്‍ക്കെയാണ് ഈ പ്രതികരണങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്.

Advertisement