എഡിറ്റര്‍
എഡിറ്റര്‍
കസ്തൂരിരംഗന്‍: ലീഗിനെ തള്ളി റിപ്പോര്‍ട്ടിനെ പിന്തുണച്ച് യൂത്ത്‌ലീഗ്
എഡിറ്റര്‍
Tuesday 19th November 2013 1:19pm

firose

കോഴിക്കോട്: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ മുസ്ലിം ലീഗ് അടക്കമുള്ള പാര്‍ട്ടികളില്‍ നിന്ന് പ്രതിഷേധമുയരവേ റിപ്പോര്‍ട്ടിനെ പിന്തുണച്ച് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് രംഗത്ത്.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഭേദഗതികളോടെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ എന്താണ് ജനദ്രോഹപരവും കാര്‍ഷികവിരുദ്ധവുമെന്നും ഫിറോസ് ചോദിച്ചു

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെയുള്ള പ്രതിഷേധത്തിലൂടെ കോടികളുടെ മുതലാണ് നശിപ്പിക്കപ്പെട്ടത്. മനുഷ്യന്റെ ഈ നശീകരണ സ്വഭാവത്തില്‍ നിന്നും പ്രകൃതിയെ സംരക്ഷിക്കാനാണ് ഇത്തരം റിപ്പോര്‍ട്ടുകളും ഓര്‍ഡറുകളും തയ്യാറാക്കുന്നതെന്നും ഫിറോസ് പറഞ്ഞു.

കര്‍ഷകരുടെയും പരിസ്ഥിതിവാദികളുടെയും   ആവശ്യങ്ങളും അഭിപ്രായങ്ങളും കേരളത്തിന്റെ വികസനത്തിന് തടസ്സം നില്‍ക്കാത്ത രീതിയില്‍ മാത്രമേ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാവൂ എന്നും ഇപ്പോള്‍ ഇറക്കിയ കരടുരേഖ അസാധുവാക്കണമെന്നും ലീഗ് ആവശ്യപ്പെട്ടിരുന്നു.

ഇതിന് വിരുദ്ധമായ പ്രസ്താവനയാണ് യൂത്ത് ലീഗ് നേതാവിന്റേത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ്ണമായി തള്ളിക്കളയണമെന്നും ലീഗ് വ്യക്തമാക്കിയിരുന്നു.

Advertisement