പാലക്കാട്: കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉദ്ഘാടന വേദിയില്‍ യൂത്ത് ലീഗിന്റെ പ്രതിഷേധം. ഇ.ടി. മുഹമ്മദ് ബഷീറിനെ മാന്യമായ രീതിയില്‍ ക്ഷണിച്ചില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധം നടത്തിയ രണ്ടു പേരെ അറസ്റ്റ് ചെയ്തു.

കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ ശിലാസ്ഥാപന ചടങ്ങില്‍ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ പങ്കെടുക്കില്ലെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വേണ്ടരീതിയില്‍ ക്ഷണിച്ചില്ലെന്നും അതിനാല്‍ പരിപാടിയില്‍ പങ്കെടുക്കില്ലെന്നുമായിരുന്നു വി.എസിന്റെ പക്ഷം. അതേസമയം പ്രോട്ടോക്കോള്‍ അനുസരിച്ചാണ് വി.എസിനെ ക്ഷണിച്ചിട്ടുള്ളതെന്ന് റെയില്‍വെ അറിയിച്ചു.

കേന്ദ്ര റെയില്‍വേമന്ത്രി ദിനേശ് ത്രിവേദിയാണ് ശിലാസ്ഥാപനം നിര്‍വഹിക്കുക. പാലക്കാട് കോട്ട മൈതാനിയില്‍ ആണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.  മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി ആര്യാടന്‍ മുഹമ്മദും മറ്റു മന്ത്രിമാരും എം.എല്‍.എമാരും പങ്കെടുക്കും.

Malayalam News

Kerala News In English