കോഴിക്കോട്: എന്‍ ഡി എഫിന്റെ കേരളത്തിലെ ശക്തികേന്ദ്രം സംസ്ഥാന ആഭ്യന്തര വകുപ്പാണെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് കെ എം ഷാജി. തലശ്ശേരിയില്‍ കോടിയേരി ബാലകൃഷ്ണന്റെ വിജയത്തിനായി എന്‍ ഡി എഫ് പ്രവര്‍ത്തകര്‍ അധ്വാനിച്ചതിന്റെ വിലയാണ് കേരളത്തിലെ ജനങ്ങള്‍ നല്‍കുന്നതെന്നും ഷാജി പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ടിന്റെ താഴേത്തട്ടിലുള്ള ഓഫീസുകള്‍ റെയ്ഡുചെയ്യുന്നത് മുകള്‍തട്ടിലുള്ള ഓഫീസുകള്‍ക്ക് തെളിവുകള്‍ നശിപ്പിക്കാന്‍ സഹായകമാവുമെന്നും ഷാജി ആരോപിച്ചു.