കാസര്‍കോട്: കാസര്‍കോട് സംഘര്‍ഷത്തിനിടെ ലീഗ് പ്രവര്‍ത്തകനെ വെടിവെച്ച് കൊന്ന കേസിലെ പ്രതി മുന്‍ എസ് പി രാംദാസ് പോത്തന് ലീഗ് നേതാവ് വിരുന്നു നല്‍കിയ സംഭവം വിവാദമാകുന്നു. വിരുന്ന് നല്‍കിയ ജില്ലാ ലീഗ് നേതാവിനെതിരെ കാസര്‍കോട്ട് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. മുസ്‌ലിം ലീഗ് ജില്ലാ കമ്മറ്റി ഓഫീസ് കെട്ടിടത്തിന്റെ ചുമരിന് മുന്നില്‍ പോസ്റ്റര്‍ പതിച്ചിട്ടുണ്ട്. തൊട്ടടുത്ത പെട്ടികടകളിലും പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ലീഗ് പ്രവര്‍ത്തകന്റെ ചോരക്ക് വിലകല്‍പിക്കാത്ത ജില്ലാ നേതാക്കള്‍ പാര്‍ട്ടിക്ക് അപമാനം, രാംദാസ് പോത്തന്‍ കൊലയാളി, പോത്തനെ സംരക്ഷിച്ചവനും കൊലയാളി തുടങ്ങിയവയാണ് പോസ്റ്ററിലെ പ്രസ്താവനകള്‍. യൂത്ത് ലീഗിന്റെ പേരിലാണ് പോസ്റ്റര്‍ ഇറങ്ങിയത്. പോസ്റ്റര്‍ പതിച്ച സംഭവം ലീഗ് കേന്ദ്രങ്ങളില്‍ ചൂടേറിയ ചര്‍ച്ചയായിരിക്കയാണ്. രാംദാസ് പോത്തന് വിരുന്ന് നല്‍കിയെന്ന ആരോപണത്തെക്കുറിച്ച് ജില്ലാ വൈസ് പ്രസിഡണ്ട് പി ബി അബ്ദുല്‍ റസാഖ്, ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍ എന്നിവരെ അന്വേഷണ കമ്മീഷനായി നിയമിച്ചിട്ടുണ്ട്.

Subscribe Us: