എഡിറ്റര്‍
എഡിറ്റര്‍
ബൈക്ക് യാത്രികനെ നാലംഗ സംഘം അടിച്ച് കൊന്നു
എഡിറ്റര്‍
Wednesday 5th September 2012 1:55pm

തിരുവനന്തപുരം: ബൈക്ക് യാത്രക്കാരനെ നാലംഗ സംഘം മര്‍ദിച്ചു കൊന്നു. തിരുമല സ്വദേശി സജിയാണ് മര്‍ദനമേറ്റ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. നെടുമങ്ങാട്ടേക്ക് ജോലിക്ക് പോകുകയായിരുന്നു സജി. സജിയെ നെടുങ്കാട് വെച്ച് നാലംഗ സംഘം ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ് റോഡില്‍ കിടന്ന ഇയാളെ 108 ആംബുലന്‍സുകാരാണ് മെഡിക്കല്‍കോളേജ് ആശുപത്രിയിലെത്തിച്ചത്.

Ads By Google

സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസൊതുക്കാന്‍ ശ്രമിക്കുന്നതായി ആരോപണമുണ്ട്. നാലംഗ സംഘം തന്നെ വെട്ടുകയും മര്‍ദിക്കുകയും ചെയ്തുവെന്ന് ഇയാള്‍ പറഞ്ഞെന്നാണ് സ്ഥലത്തുണ്ടായവര്‍ പറയുന്നത്. എന്നാല്‍ റോഡില്‍ അവശനായി കിടക്കുകയായിരുന്ന ഇയാളെ ആംബുലന്‍സുകാര്‍ ആശുപത്രിയിലെത്തിച്ചുവെന്നാണ് കരമന പോലീസ് പറയുന്നത്.

മരിച്ച സജി ചൂഴാറ്റുകോട്ട അമ്പിളിയുടെ ഗുണ്ടാ സംഘത്തില്‍പ്പെട്ട ആളാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.

Advertisement