ശ്രീനഗര്‍: തീവ്രവാദികളെ ലക്ഷ്യമാക്കി സൈന്യം നടത്തിയ വെടിവെപ്പില്‍ യുവാവ് മരിച്ചതിനെ തുടര്‍ന്ന് താഴ്‌വരയില്‍ സംഘര്‍ഷം ഉടലെടുത്തു. മന്‍സൂര്‍ അഹമ്മദ് മോഗ്രെ ആണ് കൊല്ലപ്പെട്ടത്.

കുപ്വാരയിലെ ചോഗാളില്‍ വെള്ളിയാഴ്ച്ച രാത്രിയായിരുന്നു വെടിവെപ്പ് നടന്നത്. തുടര്‍ന്ന് ജനങ്ങള്‍ റോഡിലിറങ്ങുകയും മോഗ്രെയുടെ ഘാതകര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

വെടിവെപ്പിനെക്കുറിച്ച് ജുഡീഷ്യന്‍ അന്വേഷണം നടത്താമെന്ന ഉറപ്പിനെ തുടര്‍ന്നാണ് സംഘര്‍ഷങ്ങള്‍ക്ക് അയവുവന്നത്.