കൊച്ചി: പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ സര്‍ക്കാര്‍ രഹസ്യ നീക്കം നടത്തുന്നുവെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് കൊച്ചിയില്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.

പോലീസ് ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജല പീരങ്കി ഉപയോഗിച്ചു. എന്നിട്ടും സംഘര്‍ഷത്തില്‍ അയവ് വരാതിരുന്നതിനെ തുടര്‍ന്ന് ലാത്തി വീശുകയായിരുന്നു. സംഘര്‍ഷം തുടരുകയാണ്.