Categories

കുമ­ളി ഇന്‍­ടേ­ക്ക് ഷ­ട്ടര്‍ പി­ടി­ച്ചെ­ടു­ത്ത് യൂ­ത്ത് കോണ്‍­ഗ്ര­സ് സമരം

കു­മളി: മുല്ല­പ്പെ­രി­യാര്‍ വി­ഷ­യ­ത്തില്‍ ത­മി­ഴ്‌­നാ­ട് നി­ല­പാ­ടില്‍ പ്ര­തി­ഷേ­ധി­ച്ച് കു­മ­ള­യില്‍ യൂ­ത്ത് കോണ്‍­ഗ്ര­സ് മാര്‍­ച്ച് അ­ക്ര­മാ­സ­ക്ത­മാ­യി. മുല്ല­പ്പെ­രി­യാ­റില്‍ നി­ന്ന് ത­മി­ഴ്‌­നാ­ട്ടി­ലേ­ക്ക് വെള്ളം­കൊണ്ടു­പോ­കു­ന്ന ഇന്‍­ടേ­ക്ക് ഷ­ട്ടര്‍ പ്ര­വര്‍­ത്ത­കര്‍ ക­യ്യേ­റി­ കൊ­ടി­നാട്ടി. രാവിലെ ഷട്ടറിലേക്ക് നടത്തിയ മാര്‍ച്ചിനൊടുവിലായിരുന്നു സം­ഭവം.

എ­ന്നാല്‍ നേ­താ­ക്കള്‍ ഇ­ട­പെ­ട്ട് ശാ­ന്ത­രാ­ക്കി­യ­തോ­ടെ പ്ര­വര്‍­ത്ത­കര്‍ ഷ­ട്ട­റില്‍ നി­ന്ന് പിന്‍­വാ­ങ്ങി­ക്കൊ­ണ്ടി­രി­ക്ക­യാണ്. പ്ര­വര്‍­ത്ത­ക­രെ പി­ന്തി­രി­പ്പി­ക്കാ­നുള്ള പോ­ലീ­സ് ശ്ര­മം പാ­ഴാ­യ­പ്പോ­ഴാ­ണ് നേ­താ­ക്കള്‍ ഇ­ട­പെ­ട്ടത്.

200 ഓ­ളം വ­രു­ന്ന പ്ര­വര്‍­ത്ത­ക­രാ­ണ് പോ­ലീ­സ് വല­യം ഭേ­ദി­ച്ച് അതീ­വ സുര­ക്ഷാ മേ­ഖ­ലയാ­യ ഇന്‍­ടേ­ക്ക് ഷ­ട്ട­റി­ലേ­ക്ക് ത­ള്ളി­ക്ക­യ­റി­യ­ത്. ഷ­ട്ടര്‍ ഇ­പ്പോള്‍ പ്ര­വര്‍­ത്ത­ക­രു­ടെ നി­യ­ന്ത്ര­ണ­ത്തി­ലാ­ണ്.

പ്ര­വര്‍­ത്തക­രെ ത­ട­യു­ന്ന­തി­ന് ആ­വ­ശ്യമായ പോ­ലീ­സു­കാര്‍ സ്ഥ­ല­ത്തില്ലാ­യി­രു­ന്നു­വെ­ന്നാ­ണ് റി­പ്പോര്‍­ട്ട്.
ഷട്ടര്‍ പ്രദേശത്തേക്ക് കടക്കാനുള്ള പ്രവര്‍ത്തകരുടെ ശ്രമം പോലീസ് തടയാന്‍ ശ്ര­മി­ച്ച­താ­ണ് ചെറിയ സംഘര്‍­ഷ­ത്തി­നി­ട­യാ­ക്കി­യത്. ഇതിനിടയിലാണ് പോലീസിനെ വെട്ടിച്ച് അകത്തുകടന്ന പ്രവര്‍ത്തകര്‍ ഷട്ടറിന് മുകളില്‍ കൊടി നാട്ടിയത്. ഷട്ടര്‍ സ്ഥാപിച്ച ടവറിന് മുകളില്‍ കയറിയ പ്രവര്‍ത്തകര്‍ കൊടിനാട്ടി മുദ്രാവാക്യം വി­ളിച്ചു.

Malayalam news, Kerala news in English

One Response to “കുമ­ളി ഇന്‍­ടേ­ക്ക് ഷ­ട്ടര്‍ പി­ടി­ച്ചെ­ടു­ത്ത് യൂ­ത്ത് കോണ്‍­ഗ്ര­സ് സമരം”

  1. Prathiba the Great

    മല്ലുവിന്റെ സങ്കടം ആര് തീര്കും ജഗധീശ്വരാ…
    Om jai Jagdish hare
    Swãmi jai Jagdish hare
    Bhakt jano ke sankat
    Dãs jano ke sankat
    Kshañ men door kare
    Om jai Jagdish hare

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.