തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ തലസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. രാത്രി വൈകി വിമാനമാര്‍ഗം തലസ്ഥാനത്തെത്തിയ തോമസ് ചാണ്ടിയുടെ വാഹനം തടഞ്ഞ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയായിരുന്നു.

മന്ത്രി ഔദ്യോഗിക വസതിയിലേക്ക് പോകുന്നതിനിടെയായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം. എന്നാല്‍ പോലീസ് ഇടപെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചു.

Subscribe Us:

Also Read:മടിയില്‍ കനമുള്ളവന്‍ കൈയേറ്റം സാധൂകരിക്കുമെന്ന് വി.എസ്


മന്ത്രിക്കെതിരെ പ്രതിഷേധം ഉയരുമെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തലസ്ഥാന നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോലീസിനെ വിന്യസിച്ചിരുന്നു. പോലീസിന്റെ കണ്ണുവെട്ടിച്ച് വിവിധ സ്ഥലങ്ങളില്‍ നിലയുറപ്പിച്ച പ്രവര്‍ത്തകരാണ് കരിങ്കൊടി പ്രതിഷേധവുമായി വന്നത്.

പ്രതിഷേധവുമായി എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്ത് നീക്കി. വീണ്ടും പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറാനുള്ള സാധ്യത കണക്കിലെടുത്ത് ശക്തമായ സുരക്ഷാ സംവിധാനമാണ് മന്ത്രിയുടെ വസതിക്കുമുന്നില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

നേരത്തെ മന്ത്രിക്കുവേണ്ടി വാദിക്കാനെത്തിയ കോണ്‍ഗ്രസ് എം.പി വിവേക് തന്‍ഖക്കെതിരെയും യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി കാണിച്ചിരുന്നു.