കൊച്ചി: ലോട്ടറി കേസില്‍ മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സിന് വേണ്ടി ഹാജരായ തമിഴ്‌നാട് എ.ജി പി.എസ് രാമന്റെ വാദം സ്വീകരിക്കരുതെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഹൈക്കോടതിയില്‍ ഹരജി നല്‍കി.

യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷിയാസാണ് ഹരജി നല്‍കിയത്. കേസ് റിക്കോര്‍ഡില്‍ നിന്നും എജിയുടെ വാദങ്ങള്‍ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്തിന്റെ എ.ജി സ്വകാര്യ അന്യായത്തിന് ഹാജരാകുന്നത് രാജ്യത്തെ ജുഡീഷ്യറിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നു.