youth-congress

പേരാമ്പ്ര(കോഴിക്കോട്): കോഴിക്കോട് പേരാമ്പ്രയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പൊലീസ് സ്‌റ്റേഷന്‍ മാര്‍ച്ചില്‍ സംഘര്‍ഷം. അക്രമാസക്തരായ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ലാത്തി വീശി. അഞ്ചു പേര്‍ക്കു പരുക്കേറ്റു. എറണാകുളം നോര്‍ത്ത് സി.ഐ ഓഫിസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

പുലര്‍ച്ചെ അഞ്ചുമണി മുതല്‍ ആറു കവാടങ്ങളും പ്രവര്‍ത്തകര്‍ ഉപരോധിച്ചിരിക്കുകയാണ്. സ്ഥലത്ത് കനത്ത പൊലീസ് സന്നാഹവും നിലയുറപ്പിച്ചിട്ടുണ്ട്.