തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ രഹസ്യ നീക്കം നടത്തുന്നതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചിനിടെ സംഘര്‍ഷം. പോലീസ് ബാരിക്കേഡ് ഭേദിക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തി വീശുകയായിരുന്നു.

യൂത്ത് കോണ്‍ഗ്രസ് നേതാവ് എം ലിജു ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇവരെ മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് മാറ്റി.