കോഴിക്കോട്: തദ്ദേശതിരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ നീക്കം നടത്തിയിരുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ടി സിദ്ദീഖ് ആരോപിച്ചു. ഇക്കാര്യത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനും എ ഐ സി സിക്കും പരാതി നല്‍കുമെന്നും സിദ്ദീഖ് പറഞ്ഞു.

തദ്ദേശതിരഞ്ഞെടുപ്പില്‍ ചില യൂത്ത് സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബോധപൂര്‍വം ശ്രമം നടത്തിയിരുന്നു. ജയിച്ച യൂത്ത് നേതാക്കളെ ഇവര്‍ പദവിയില്‍ നിന്നും അകറ്റി നില്‍ക്കുകയാണെന്നും സിദ്ദീഖ് ആരോപിച്ചു.