എഡിറ്റര്‍
എഡിറ്റര്‍
‘അല്‍പ്പം ബുദ്ധിയുണ്ടായിരുന്നേല്‍ മന്ദബുദ്ധിയെന്നെങ്കിലും വിളിക്കാമായിരുന്നു’; ഗേറ്റിനു മുന്നില്‍ തൈ നട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ്; മണ്ടത്തരം വിശദീകരിക്കാന്‍ ശ്രമിച്ച് പിന്നേയും ട്രോളുകള്‍ ഏറ്റുവാങ്ങി നേതാവ്
എഡിറ്റര്‍
Tuesday 6th June 2017 8:06pm

കോഴിക്കോട്: പരിസ്ഥിതി ദിനമായിരുന്നു ഇന്നലെ. അതുകൊണ്ട് തൈ നട്ട് സോഷ്യല്‍ മീഡിയയില്‍ പ്രകൃതി സംരക്ഷണത്തിന്റെ വക്താക്കളാകാന്‍ മുന്നിട്ടിറങ്ങിയവര്‍ പലരാണ്. പ്രകൃതി സ്‌നേഹം കൊണ്ട് തൈ നട്ടതിനേക്കാള്‍ കൂടുതല്‍ പ്രശസ്തിയ്ക്ക് വേണ്ടി നട്ടവരാണ് കൂടുതലും. അങ്ങനെ ലൈക്കിനു വേണ്ടി തൈ നട്ട യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കയ്യോടെ പിടിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ. അതും രണ്ട് വട്ടം.


Also  Read: രണ്ടു മീറ്റര്‍ വ്യത്യാസത്തില്‍ ഒരു ആലും പിന്നെ ആര്യവേപ്പും; ഇവരെന്താ ബോണ്‍സായ് തൈകളാണോ നടുന്നത്; മോഹല്‍ലാലിന്റേയും ലാല്‍ ജോസിന്റേയും മരം നടീലിന് പരിഹാസം


പരിസ്ഥിതി ദിനത്തില്‍ മരം നട്ട് പ്രകൃതിക്ക് കുടപിടിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് വിനോദ് കുമാര്‍ നട്ടത് ഗെയിറ്റിന് മുമ്പിലായിപ്പോയി. കാസര്‍ഗോഡ് ഡി.സി.സി ഓഫീസിന് മുന്നിലാണ് യൂത്ത് കോണ്‍ഗ്രസുകാരുടെ പരിസ്ഥിതി ദിനാചരണം. താനും മറ്റ് യൂത്ത് കോണ്‍ഗ്രസുകാരുകൂടി മരം നടുന്ന ചിത്രം വിനോദ് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തപ്പോള്‍ സംഗതി മാറിമറിഞ്ഞു.

ആ ഗെയിറ്റ് അടയ്ക്കുന്നതുവരെയേ മരത്തിന് ആയുസുള്ളൂ എന്ന് കമന്റുകള്‍ വന്നുതുടങ്ങി. സംഗതി കയ്യോടെ പിടിക്കപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് നേതാവ് കളമൊന്നുമാറ്റി ചവുട്ടി. ഇതോടെ ട്രോളുകള്‍ക്ക് ഒരന്ത്യം വരുമെന്ന് ചിന്തിച്ച വിനോദ് കുമാറിന് തെറ്റി. കാരണം വിനോദ് കുമാര്‍ ഗെയിറ്റിന് മുന്നില്‍നിന്ന് മരം മാറ്റി നട്ടുവെന്നായിരുന്നു പിന്നീടുയര്‍ന്ന ആരോപണം. നേരത്തെ നട്ട മരം കുറച്ചുകൂടി വളര്‍ന്നതും സോഷ്യല്‍ മീഡിയ കണ്ടെത്തി.

പിന്നീട് കളിയാക്കലുകളുടെ കുത്തൊഴുക്കായിരുന്നു. വിനോദ് കുമാറിന്റെ സുഹൃത്തുക്കള്‍ പരമാവധി പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും അതെല്ലാം കുളമായി. അത് മലക്കെ തുറക്കുന്ന ഗെയിറ്റ് അല്ല, നിരക്കി അടയ്ക്കുന്ന ഗെയ്റ്റാണ് എന്ന മറുപടിയേയും സോഷ്യല്‍ മീഡിയ പൊളിച്ചടുക്കി. പോസ്റ്റിന് കമന്റുകള്‍ വന്ന് നിറഞ്ഞു.


Don’t Miss: ‘ജാതിപ്പേര് മലയാളികള്‍ക്ക് പ്രസ്റ്റീജ് ഇഷ്യൂ, എല്ലാ ജാതിക്കാര്‍ക്കും ഒരേ ബഹുമാനം’; ചാനല്‍ പരിപാടിയില്‍ ജാതിചിന്തയെ ന്യായീകരിക്കാന്‍ മനുസ്മൃതിയെ കൂട്ടുപിടിച്ച് പാര്‍വ്വതി; വായടപ്പിക്കുന്ന മറുചോദ്യവുമായി സദസ്


നേരത്തെ പരിസ്ഥിതി സംരക്ഷണ സന്ദേശത്തിന്റെ ഭാഗമായി തൈ നട്ട് മോഹന്‍ലാലും ലാല്‍ ജോസും ബിന്ദു കൃഷ്ണയും സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ ഏറ്റുവാങ്ങിയിരുന്നു. ആരിവേപ്പും ആലും തൊട്ടടുത്ത് നട്ടാണ് മോഹന്‍ലാലും ലാല്‍ ജോസും പരിഹാസത്തിനിരകളായത്.

ചില കമന്റുകള്‍ കാണാം

Advertisement