തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് പരിഗണിക്കപ്പെടേണ്ടവരുടെ പട്ടികയുമായി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ദല്‍ഹിക്ക് തിരിക്കും. സംസ്ഥാന പ്രസിഡന്റ് പി.സി വിഷ്ണുനാഥും വൈസ് പ്രസിഡന്റ് എം.ലിജുവുമായിരിക്കും ദല്‍ഹിയില്‍ ചര്‍ച്ചകള്‍ക്കായി പോവുക.

തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളാക്കേണ്ടവരുടെ പട്ടികയുമായാണ് ഇരുവരും ദല്‍ഹിക്കുതിരിക്കുക. നാലുവര്‍ഷമായി തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചവരെയും മറ്റു നേതാക്കളെയും ഇത്തവണ മല്‍സരരംഗത്തുനിന്നും മാറ്റണമെന്ന ആവശ്യവും യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് മുമ്പാകെ സമര്‍പ്പിക്കും.

അതിനിടെ മൂന്നുവര്‍ഷം തുടര്‍ച്ചയായി മല്‍സരിക്കുന്ന കോണ്‍ഗ്രസ് നേതാക്കല്‍ ഇത്തവണ മാറിനില്‍ക്കണമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.