തിരുവനന്തപുരം: ലോട്ടറിക്കേസില്‍ മേഘാ ഡിസ്ട്രിബ്യൂട്ടേഴ്‌സിനായി ഹാജരായ കോണ്‍ഗ്രസ് ദേശീയ വക്താവ് അഭിഷേക് മനു സിംഗ്‌വിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കത്തയച്ചു. കോണ്‍ഗ്രസിന്റെ അഭിമാനം സംരക്ഷിക്കാന്‍ സിംഗ്‌വിയെ പുറത്താക്കുന്നതായിരിക്കും ഉചിതമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

സിംഗ്‌വിക്കെതിരേ ഹൈക്കമാന്‍ഡ് ശക്തമായ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെടുമെന്ന് രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ സിംഗ്‌വിക്കെതിരേ ആഭ്യന്ത്രമന്ത്രി കൊടിയേരി ബാലകൃഷ്ണനും രംഗത്തെത്തി. സോണിയാ ഗാന്ധിയുടെ അറിവോടെയല്ല സിംഗ്‌വി കേരളത്തിലെത്തിയതെങ്കില്‍ അദ്ദേഹത്തിനെതിരേ നടപടിയെടുക്കാത്തതെന്താണെന്ന് കോടിയേരി ചോദിച്ചു. മാണിക് കുമാര്‍ സുബ്ബയെപ്പോലെ സാന്റിയാഗോ മാര്‍ട്ടിനും കെ പി സി സി പ്രസിഡന്റായാലും അത്ഭുതപ്പെടാനില്ലെന്നും കോടിയേരി പറഞ്ഞ