Categories

പ്രതിഷേധങ്ങള്‍ക്കിടയില്‍ യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ്

m liju, janardan dwivedi aicc secretaryതിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാമനിര്‍ദേശ പത്രികകള്‍ പക്ഷപാതപരമായി തള്ളി എന്നാരോപിച്ച് ഇടുക്കിയില്‍ ഐ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ഗ്രൂപ്പ് മത്സരം കൊണ്ട് ശ്രദ്ധനേടിയ യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പുരോഗമിച്ചുകൊണ്ടിരിക്കെയാണ് പ്രകടനം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തലശ്ശേരിയില്‍ വിശാല ഐ ഗ്രൂപ്പും എഗ്രൂപ്പും തമ്മില്‍ സംഘട്ടനം നടന്നിരുന്നു.

എയും ഐയും നേര്‍ക്കുനേര്‍ പൊരുതുന്ന തിരഞ്ഞെടുപ്പ് രാവിലെയാണ് ആരംഭിച്ചത്. ബൂത്ത്, മണ്ഡലംതല തിരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഇന്ന് വൈകുന്നേരം ഉണ്ടാവും.

നാലുഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. ബൂത്ത് തലങ്ങളിലും നിയമസഭാ നിയോജകമണ്ഡലങ്ങളിലും ലോകസഭാ നിയോജക മണ്ഡല തിരഞ്ഞെടുപ്പിനും ശേഷം സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുക്കും.

യൂത്ത് കോണ്‍ഗ്രസില്‍ ബൂത്തുതല തിരഞ്ഞെടുപ്പ് എന്ന പരീക്ഷണം ഇന്ത്യയില്‍ ആദ്യമായി കേരളത്തില്‍ അരങ്ങേറുന്നു എന്നതാണു പ്രത്യേകത. പഞ്ചാബ്, ഗുജറാത്ത്, പോണ്ടിച്ചേരി, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നേരത്തേ സംഘടനാ തിരഞ്ഞെടുപ്പു നടന്നിരുന്നു. ഇതില്‍ തമിഴ്‌നാട്ടിലും പോണ്ടിച്ചേരിയിലും പഞ്ചായത്തുതലം വരെ വന്നു നിന്നു. കേരളത്തിലെ ഇരുപതിനായിരത്തോളം ബൂത്തുകളില്‍ യൂത്ത് കോണ്‍ഗ്രസിന് അഞ്ചുവീതം ഭാരവാഹികള്‍ നിരക്കുന്നതു നിയമസഭാ തിരഞ്ഞെടുപ്പില്‍ കരുത്തേകുമെന്നു കോണ്‍ഗ്രസ് കരുതുന്നു. ബൂത്തിലേക്കും മണ്ഡലത്തിലേക്കും ഒറ്റ തിരഞ്ഞെടുപ്പാണ്.

എട്ടുമുതല്‍ മൂന്നുവരെയാണ് വോട്ടെടുപ്പ്. രാത്രിയോടെ തന്നെ ഫലം പുറത്തുവരും. പട്ടിക യൂത്ത് കോണ്‍ഗ്രസ് വെബ്‌സൈറ്റില്‍ അടുത്ത ദിവസം തന്നെ പ്രസിദ്ധീകരിക്കും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.