Categories

യൂ­ത്ത് കോണ്‍­ഗ്ര­സ് തി­ര­ഞ്ഞെ­ടു­പ്പ് മാ­റ്റിവ­ച്ചു

കൊച്ചി: കേ­ര­ള­ത്തി­ലെ യൂത്ത്‌­കോണ്‍­ഗ്ര­സ് തി­ര­ഞ്ഞ­ടു­പ്പ് മാ­റ്റി­വച്ചു. സം­സ്ഥാന­ത്തെ ത­ദ്ദേ­ശ­സ്വ­യം ഭ­ര­ണ­തി­ര­ഞ്ഞെ­ടു­പ്പി­നു­ശേ­ഷ­മാ­യി­രി­ക്കും തി­ര­ഞ്ഞെ­ടു­പ്പ് ന­ട­ക്കു­ക­യെ­ന്ന് കെ പി സി സി പ്ര­സിഡന്റ് ര­മേ­ശ് ചെ­ന്നി­ത്ത­ല വ്യ­ക്ത­മാ­ക്കി. തി­ര­ഞ്ഞെ­ടു­പ്പു­മാ­യി ബ­ന്ധ­പ്പെ­ട്ട് കോണ്‍­ഗ്ര­സ് നേ­താ­ക്കള്‍ എ ഐ സി സി ജ­ന­റല്‍ സെ­ക്രട്ട­റി രാ­ഹുല്‍ ഗാ­ന്ധി­യു­മാ­യി ന­ടത്തി­യ കൂ­ടി­ക്കാ­ഴ്­ച്ച­യ്­ക്കു ശേ­ഷ­മാ­ണ് തീ­രു­മാ­ന­മു­ണ്ടാ­യ­ത്.

കേ­ന്ദ്ര­മ­ന്ത്രി­മാരായ എ കെ ആന്റണി, വ­യ­ലാര്‍ രവി, പ്ര­തി­പ­ക്ഷ­നേ­താ­വ് ഉ­മ്മന്‍­ചാണ്ടി, ര­മേ­ശ് ചെ­ന്നി­ത്ത­ല എ­ന്നി­വ­രാ­ണ് രാ­ഹു­ല്‍ ഗാ­ന്ധി­യു­മാ­യി ചര്‍­ച്ച ന­ട­ത്തി­യത്. പ­ഞ്ചാ­യ­ത്ത തി­ര­ഞ്ഞെ­ടു­പ്പി­നു­ശേ­ഷം യൂ­ത്ത് കോണ്‍­ഗ്ര­സ് തി­ര­ഞ്ഞെ­ടു­പ്പ് ന­ട­ത്താ­മെ­ന്നാ­ണ് തീ­രു­മാനം. ന­വം­ബ­റോ­ടെ തി­ര­ഞ്ഞെ­ടു­പ്പ് ന­ട­ത്താ­മെ­ന്നാ­ണ് പ്ര­തീ­ക്ഷ­യെ­ന്നും ര­മേ­ശ് ചെ­ന്നി­ത്ത­ല പ­റഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.