തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് ബൂത്ത്, മണ്ഡലം കമ്മിറ്റി തിരഞ്ഞെടുപ്പ് പൂര്‍ത്തിയായപ്പോള്‍ അവകാശവാദവുമായി ഇരുഗ്രൂപ്പുകളും. ഐ വിഭാഗം 15ലോക്‌സഭാ മണ്ഡലങ്ങളില്‍ മുന്‍തൂക്കം അവകാശപ്പെടുമ്പോല്‍ 13മണ്ഡലങ്ങളില്‍ വ്യക്തമായ മേധാവിത്വമുണ്ടെന്ന് വാദവുമായി വിശാല ഐ ഗ്രൂപ്പം രംഗത്തുണ്ട്.

ഭാരവാഹി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അര്‍ഹത നടിയ പ്രതിനിധികള്‍ ആരൊക്കെയാണെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. ഇവരുടെ കണക്കെടുത്താണ് ഇരു കൂട്ടരും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്.

കാസര്‍കോട്, കോഴിക്കോട്, വടകര, വയനാട്, മലപ്പുറം പൊന്നാനി, ആലത്തൂര്‍, പാലക്കാട്, ചാലക്കുടി, ഇടുക്കി, കോട്ടയം, പത്തനംതിട്ട, മാവേലിക്കര, ആറ്റിങ്ങല്‍, തിരുവനന്തപുരം തുടങ്ങിയ ലോക്‌സഭാ മണ്ഡലങ്ങളില്‍ ആധിപത്യമുണ്ടെന്ന് ഐ ഗ്രൂപ്പ് പറയുന്നു. അതേസമയം ഏറണാകുളം ചാലക്കുടി, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, ആലത്തൂര്‍, മലപ്പുറം, പാലക്കാട്, പൊന്നാനി, കാസര്‍കോട്, വടകര, കണ്ണൂര്‍ എന്നീ ലോക്‌സഭാ മണ്ഡലങ്ങള്‍ കിട്ടുമെന്ന് ഐ ഗ്രൂപ്പും അവകാശവാദം ഉയര്‍ത്തുന്നു.

അതിനിടെ ഐ വിഭാഗവും എ വിഭാഗവും തമ്മില്‍ ചിലയിടങ്ങളില്‍ സംഘര്‍ഷം നടന്നു. ചങ്ങനാശ്ശേരിയില്‍ നടന്ന സംഘര്‍ഷത്തില്‍ വാഹനങ്ങള്‍ക്ക് കേടുപറ്റിയിട്ടുണ്ട്. ഇതേതുടര്‍ന്ന് ഐ വിഭാഗത്തിന്റെ ഓഫീസിനുനേരെ മാര്‍ച്ചു നടത്തുമെന്ന് ഐ വിഭാഗം പ്രഖ്യാപിച്ചിട്ടുണ്ട്.