തിരുവനന്തപുരം: കെ പി സി സി സംഘടനാ തിരഞ്ഞെടുപ്പില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലെങ്കില്‍ താലൂക്ക് തലം തൊട്ട് മത്സരിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് എം ലിജു. കെ പി സി സി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ലിജു ഇക്കാര്യം അറിയിച്ചത്.

യൂത്ത് കോണ്‍ഗ്രസ് പ്രമേയത്തിന് പക്വതയില്ലെന്ന് കെ പി സി സി പ്രസിഡന്റ് പറഞ്ഞത് ശരിയാണെന്ന് തോന്നുന്നില്ല. പ്രമേയത്തിലെ ഒരു കാര്യവും പിന്‍വലിക്കേണ്ട കാര്യമില്ല. പ്രമേയത്തിലെ പരാമര്‍ശങ്ങള്‍ രൂക്ഷമായത് സ്വാഭാവികം മാത്രമാണ്.

Subscribe Us:

കെ പി സി സി സംഘടനാ തിരഞ്ഞെടുപ്പില്‍ സമവായം ഉണ്ടാവുന്നതിന് എതിര്‍പ്പില്ല. എന്നാല്‍ സമവായത്തില്‍ അര്‍ഹമായ പ്രാതിനിധ്യം വേണം. അല്ലാതിരുന്നാല്‍ താലൂക്ക് തലം മുതല്‍ യുവാക്കള്‍ മത്സരത്തിനിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.