ന്യൂദല്‍ഹി: യൂത്ത് കോണ്‍ഗ്രസ് നേതൃശേഷി പരിശോധനയില്‍ അവസാന റൗണ്ടിലേക്ക് കേരളത്തില്‍ നിന്ന് നാലുപേര്‍ തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് എം.ലിജു, ജനറല്‍ സെക്രട്ടറി മാത്യു കുഴല്‍നാടന്‍, പാര്‍ലമെന്റ് മണ്ഡലം ഭാരവാഹികളായ ജോര്‍ജ് എബ്രഹാം പച്ചയില്‍, ഷിഹാബുദ്ദീന്‍ എന്നിവരാണ് അവസാന റൗണ്ടിലെത്തിയത്.

അഭിമുഖം, വിവിധ നേതൃ ശേഷി പരിശോധനാ ടെസ്റ്റുകള്‍, പ്രായോഗിക രാഷ്ട്രീയ പ്രശ്‌നപരിഹാര ശേഷി പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു തിരഞ്ഞെടുപ്പ്. ദേശീയതലത്തില്‍ പൂര്‍ണസമയം പ്രവര്‍ത്തിക്കാന്‍ സന്നദ്ധരാണോ എന്നും മത്സരാര്‍ത്ഥികളോട് ആരായുന്നു.

Subscribe Us:

യൂത്ത് കോണ്‍ഗ്രസ് ദേശീയ ഭാരവാഹികളെ തിരഞ്ഞെടുക്കാന്‍ വേണ്ടിയുള്ളതാണ് പരിശോധന. രണ്ടു ഘട്ടങ്ങളിലായി നടന്ന പരിശോധനയില്‍ സംസ്ഥാന തലത്തിലും പാര്‍ലമെന്റ് മണ്ഡലം തലത്തിലും ഭാരവാഹികളായ നൂറോളം പേര്‍ പങ്കെടുത്തിരുന്നു. ആദ്യ ഘട്ടത്തില്‍ വിജയിച്ച ഇരുപതോളം പേരാണ് രണ്ടാംഘട്ടത്തിലെ മത്സരത്തില്‍ പങ്കെടുത്തത്.

തിരഞ്ഞെടുക്കപ്പെടുന്നവരെ ദേശീയ ജനറല്‍ സെക്രട്ടറിമാരായും സെക്രട്ടറിമാരായും നിയോഗിക്കും.