എഡിറ്റര്‍
എഡിറ്റര്‍
പിരിവ് നല്‍കാത്തതിന്റെ പേരില്‍ സിനിമാ ചിത്രീകരണം അലങ്കോലമാക്കി യൂത്ത് കോണ്‍ഗ്രസുകാര്‍; ചിത്രീകരണ സാമഗ്രികള്‍ നശിപ്പിച്ചതായും പരാതി
എഡിറ്റര്‍
Wednesday 23rd August 2017 9:55am

പത്തനാപുരം: പിരിവ് നല്‍കാത്തതിന്റെ പേരില്‍ സിനിമാ ചിത്രീകരണം അലങ്കോലപ്പെടുത്തി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന ‘സച്ചിന്‍ സണ്‍ ഓഫ് വിശ്വനാഥ്’ എന്ന സിനിമയുടെ പത്തനാപുരത്ത് നടന്നു വരുന്ന ചിത്രീകരണമാണ് യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തിയത്.

പത്തനാപുരത്ത് താലൂക്ക് ഓഫീസിനു സമീപം ചിത്രീകരണം നടത്തുന്നതിനിടെയാണ് സംഭവം. ഇതിനിടെ പിരിവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസുകാര്‍ സിനിമയുടെ നിര്‍മാതാവിനെ സമീപിക്കുകയായിരുന്നു.


Dont Miss ബലാത്സംഗത്തിനിരയായത് മാന്യമായി വസ്ത്രം ധരിക്കാത്തതിനാല്‍; മൊറോകോയില്‍ ഓടുന്ന ബസ്സില്‍ കൂട്ടബലാത്സംഗത്തിനിരയായ യുവതിയെ അപമാനിച്ച് മതമൗലികവാദികള്‍


എന്നാല്‍ പിരിവിനത്തില്‍ തുക തരാനാവില്ലെന്ന് നിര്‍മാതാവ് തീര്‍ത്തുപറഞ്ഞു. ഇതോടെ പ്രകോപിതരായ എട്ടോളം വരുന്ന പ്രവര്‍ത്തകര്‍ സിനിമയുടെ ചിത്രീകരണം തടസ്സപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഷൂട്ടിങ്ങ് പൊതുജനത്തിന് തടസ്സമാണെന്ന് പറഞ്ഞായിരുന്നു യൂത്ത് കോണ്‍ഗ്രസുകാര്‍ ഷൂട്ടിങ് തടഞ്ഞത്. ധ്യാന്‍ ശ്രീനിവാസന്‍, മണിയന്‍ പിള്ള രാജു, അജു വര്‍ഗീസ്, ഹരീഷ് കണാരന്‍, രമേഷ് പിഷാരടി തുടങ്ങിയ പന്ത്രണ്ടോളം താരങ്ങള്‍ ലൊക്കേഷനിലുള്ളപ്പോഴായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത്. പ്രതിഷേധത്തെ തുടര്‍ന്ന് ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ സിനിമാ പ്രവര്‍ത്തകര്‍ മടങ്ങി.

ഷൂട്ടിങ് മുടങ്ങിയതോടെ ഏതാണ്ട് അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി നിര്‍മ്മാതാവ് പറഞ്ഞു. ചിത്രീകരണ സാമഗ്രികള്‍ പ്രവര്‍ത്തകര്‍ നശിപ്പിച്ചതായും പരാതിയുണ്ട്. സംഭവത്തില്‍ എട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പത്തനാപുരം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

Advertisement