എഡിറ്റര്‍
എഡിറ്റര്‍
വരുത്തന്‍മാരെ മണ്ഡലത്തിന് വേണ്ട ; ജഗദീഷിനെതിരെ യൂത്ത് കോണ്‍ഗ്രസ് പോസ്റ്റര്‍
എഡിറ്റര്‍
Thursday 3rd March 2016 9:42am

jagadhish

പത്തനാപുരം: പത്തനാപുരം മണ്ഡലത്തില്‍ നടന്‍ ജഗദീഷിനെ മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് പോസ്റ്റര്‍.

വരുത്തന്‍മാരെ മണ്ഡലത്തിന് വേണ്ട. കെ.പി.സി.സി ഇക്കാര്യത്തില്‍ ഇടപെടണമെന്നും പോസ്റ്ററില്‍ പറയുന്നു.

മണ്ഡലത്തില്‍ ജഗദീഷ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് പോസ്റ്ററുകള്‍ പ്രത്യേക്ഷപ്പെട്ടത്.

‘കൊല്ലത്തെ കോണ്‍ഗ്രസ് നേതാക്കള്‍ എന്ത് വേണം? ഞങ്ങള്‍ എവിടെ പോകണം? ഇതിനുത്തരം തരേണ്ടത് എസി റൂമില്‍ ഇരിക്കുന്ന സംസ്ഥാന നേതാക്കളാണ്. വരുത്തന്‍മാരേ ഉള്ളോ പത്തനാപുരത്ത് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി’ എന്നു ചോദിച്ചുകൊണ്ടാണ് യൂത്ത് കോണ്‍ഗ്രസിന്റെ പോസ്റ്റര്‍.

പത്തനാപുരത്തെ സീറ്റുമായി ബന്ധപ്പെട്ട് ജഗദീഷ് കോണ്‍ഗ്രസ് നേതാക്കളുമായി  ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു.

കൊല്ലം ജില്ലാതല സ്ഥാനാര്‍ഥി നിര്‍ണയ ഉപസമിതി പത്തനാപുരം മണ്ഡലത്തിലേക്കു നിര്‍ദേശിച്ചവരില്‍ ജഗദീഷിന്റെ പേരുണ്ട്. ഇതാണ് അണികളെ ചൊടിപ്പിച്ചത്.

പത്തനാപുരത്ത് കെ.ബി.ഗണേഷ് കുമാറിന് എതിരെ മല്‍സരിക്കുന്നതിന് ജഗദീഷ് അനുകൂല നിലപാടാണ് എടുത്തത് എന്നാണ് സൂചന. ഒരു സിനിമാതാരത്തിനെതിരെ മറ്റൊരു സിനിമാ താരത്തെ വെച്ച് തന്നെ മണ്ഡലം പിടിക്കാമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ് നേതൃത്വം.

Advertisement