Administrator
Administrator
യൂത്ത്‌ കോണ്‍. മാര്‍ച്ചില്‍ കല്ലേറ്
Administrator
Thursday 8th October 2009 7:26pm

youth-congress

കോഴിക്കോട്: ഇന്നലെ കോഴിക്കോട്ടെത്തിയ രാഹുല്‍ ഗാന്ധിയെപ്പറ്റി വയര്‍ലെസ് സെറ്റിലൂടെ അപമര്യാദയായി സംസാരിച്ചുവെന്ന് ആരോപിച്ച് കോഴിക്കോട് സൗത്ത് പോലീസ് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലേയ്ക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനിടെ കല്ലേറ്. ഒരു പോലീസുകാരന് പരിക്കേറ്റു. സിറ്റി പോലീസിലെ വീഡിയോഗ്രാഫര്‍ പി.മുരളീധരനാണ് പരിക്കേറ്റത്.

നേരത്തെ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് ടി.സിദ്ദിഖ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.പി.ആദം മുല്‍സി അധ്യക്ഷനായിരുന്നു.

Advertisement