Categories

Headlines

രാഹുല്‍ ഗാന്ധിക്കെതിരെ പരാതി നല്‍കിയ മുജീബ് റഹ്മാനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പരാതി

rahul

തിരുവനന്തപുരം:  യൂത്ത് കോണ്‍ഗ്രസ് പദയാത്രക്കിടെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ ##രാഹുല്‍ ഗാന്ധി പോലീസ് വാഹനത്തിന് മുകളില്‍ യാത്ര ചെയ്തതിനെതിരെ പരാതി നല്‍കിയ നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മുജീബ് റഹാമെനതിരെ യൂത്ത് കോണ്‍ഗ്രസ് ഐ.ജി ക്ക് പരാതി നല്‍കി.

പരാതി നല്‍കാന്‍ മുജീബ് റഹ്മാന്‍ ലെറ്റര്‍ പാഡില്‍ കോണ്‍ഗ്രസിന്റെ ലോഗോ ഉപയോഗിച്ചെന്നാരോപിച്ചാണ് പരാതി നല്‍കിയത്. സംസ്ഥാന സെക്രട്ടറി പി.ടി സുധീറാണ് ഐ.ജി പത്മകുമാറിന് കത്ത് നല്‍കിയത്.

മോട്ടോര്‍ വാഹന നിയമപ്രകാരം വാഹനത്തിന് മുകളില്‍ യാത്ര ചെയ്യുന്നത് നിയമലംഘനമാണെന്ന് കാണിച്ചായിരുന്നു മുജീബ് പരാതി നല്‍കിയത്.

ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന്റെ മുകളിലോ ബോണറ്റിലോ ഇരിക്കാന്‍ പാടില്ലെന്ന നിയമം രാഹുല്‍ ലംഘിച്ചു, രാഷ്ട്രീയ പ്രചരണത്തിന് പൊതുവാഹനം ഉപയോഗിച്ചു, പൊതുജനങ്ങള്‍ക്ക് തടസ്സമുണ്ടാക്കി, പൊതുമുതലിന് നാശം സംഭവിച്ചു തുടങ്ങിയ ആരോപണങ്ങള്‍ നിരത്തിയാണ് മുജീബ് പരാതി നല്‍കിയത്.

ഇതിനിടെ രാഹുലിനെതിരെ പരാതിയുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം.സ്വരാജ് രംഗത്തെത്തി. രാഹുല്‍ നടത്തിയത് നഗ്നമായ നിയമലംഘനമാണെന്നാരോപിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കാണ് ഡി.വൈ.എഫ്.ഐ പരാതി നല്‍കിയത്.

രാഹുലിന്റെ പോലീസ് വാഹനത്തിന് മുകളിലിരുന്നുള്ള യാത്ര ഏറെ വിമര്‍ശനങ്ങളാണ് ഉയര്‍ത്തിയത്.