ദമാം: ”പ്രവാസത്തിന്റെ ബാക്കിയിരിപ്പിന്” എന്ന തലക്കെട്ടില്‍ സിറ്റിഫ്‌ളവറുമായി സഹകരിച്ച് യൂത്ത് ഇന്ത്യ നടത്തുന്ന കാമ്പയിനിന്റെ ഭാഗമായി ദമ്മാം-റബീഅ ഏരിയകള്‍ സംയുക്തമായി കുടുംബ സംഗമം സംഘടിപ്പിച്ചു.

സംഗമത്തില്‍ യൂത്ത് ഇന്ത്യ എക്‌സിക്യൂട്ടീവ് സമിതിയംഗം യാസിര്‍ കെ.എം മുഖ്യപ്രഭാഷണം നടത്തി. മുതലാളിത്തം പേറിക്കൊണ്ടാണ് നമ്മളോരോരുത്തരും ജീവിക്കുന്നത്. അവരുടെ മതം ദീനാറുകളും ദിര്‍ഹമുകളുമായിരിക്കും എന്ന് പ്രവാചകന്‍ സൂചിപ്പിച്ച അതേ സമൂഹമായി നമ്മള്‍ മാറിക്കൊണ്ടിരിക്കുകയാണ്. യാസിര്‍ സൂചിപ്പിച്ചു.

Ads By Google

നാളേക്ക് വേണ്ടി ഒന്നും ബാക്കി വെക്കാന്‍ നമ്മുടെ കയ്യിലില്ല. എങ്ങനെയും കുറച്ച് പണമുണ്ടാക്കുക, അത് ധൂര്‍ത്തടിച്ച് കളയുക എന്നതാവരുത് നമ്മുടെ രീതി. കൃത്യമായ പ്ലാനിംഗ് നടത്തുകയും കുടുംബ ബജറ്റ് ഉണ്ടാക്കി അത് ഭാര്യയെയും മക്കളെയും കൂടി അറിയിക്കുവാനുള്ള പദ്ധതി നമ്മുടെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടതുണ്ട്.

പ്രവാസികളുടെ സാമ്പത്തികാസൂത്രണവുമയി ബന്ധപ്പെട്ട ചോദ്യാവലി പരിപാടിയില്‍ വിതരണം ചെയ്തു.
സഫ മെഡിക്കല്‍ സെന്റര്‍  ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ യൂത്ത് ഇന്ത്യ സെക്രട്ടറി ശരീഫ് മേലാറ്റൂര്‍ സ്വാഗതം പറഞ്ഞു. അബ്ഷീര്‍ നന്ദിയും ഷാജി മുതുവട്ടൂര്‍ ഖിറാഅത്തും നടത്തി.