എഡിറ്റര്‍
എഡിറ്റര്‍
ആര്‍.എസ്.എസിനെതിരെ ഫേസ്ബുക്ക് കമന്റിട്ടതിന് യുവാവിനെതിരെ കേസ്
എഡിറ്റര്‍
Sunday 26th February 2017 4:51pm

യു.പി:  സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസിനെതിരെ ഫേസ്ബുക്കില്‍ ‘ആക്ഷേപകരമായ’  പരമാര്‍ശങ്ങള്‍ നടത്തിയെന്ന പരാതിയില്‍ യുവാവിനെതിരെ പൊലാസ് കേസെടുത്തു. യു.പിയിലെ ഷാജഹാന്‍പൂരിലാണ് സംഭവം.

യുവാവിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകനായ അഭിനവ് മിശ്ര എന്നയാളാണ് പരാതി നല്‍കിയതെന്ന് കോട്‌വാലി സിറ്റി ഇന്‍ചാര്‍ജ് ആര്‍.എന്‍ വെര്‍മ പറഞ്ഞു. കേസെടുക്കണമെന്നാവശ്യപ്പെട്ട് ആര്‍.എസ്.എസ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

മഹാത്മാ ഗാന്ധിജിയെ കൊന്നത് ആര്‍.എസ്.എസുകാരാണെന്ന് പറഞ്ഞതിന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരെ സമാനമായ രീതിയില്‍ ആര്‍.എസ്.എസ് കേസുകൊടുത്തിരുന്നു. കേസില്‍ രാഹുല്‍ഗാന്ധിക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.


Read more: ആരാണ് ധീരന്‍ , നടിയോ പിണറായിയോ: ജോയ്മാത്യു


 

Advertisement