അയര്‍ലാന്റ്: അയര്‍ലാന്റില്‍ ട്രെയിന്‍ യാത്രികരായ ഇന്ത്യക്കാരുള്‍പ്പടെയുള്ള ഏഷ്യന്‍ വംശജരായ സുഹൃത്തുക്കള്‍ക്കെതിരെ അയര്‍ലന്റ് സ്വദേശിയായ സത്രീയുടെ വംശീയാധിക്ഷേപം. ആളില്ലാത്താ സീറ്റില്‍ ബാഗ് വച്ചതിന്റെ തുടര്‍ന്നാണ് ഇവര്‍ എഷ്യന്‍ വംശജര്‍ക്കെതിരെ അധിക്ഷേപം നടത്തിയത്.

അസഭ്യ വാക്കുകള്‍ പ്രയോഗിച്ചാണ് ഇവര്‍ മറ്റുള്ളവരെ അധിക്ഷേപിക്കുന്നത്. യാത്രക്കാരിലൊരാളായ ഇന്ത്യന്‍ വംശജയായ യുവതിയോട് ‘ നീ ഈ നാടിന് അപമാനമാണ് , ഇന്ത്യയിലേക്ക് മടങ്ങി പോകൂ’ എന്നു പറയുന്നത് വീഡിയോയില്‍ നിന്നും കേള്‍ക്കാന്‍ സാധിക്കുന്നുണ്ട്.

‘ വാക്കുകളില്‍ നിന്നും അവരുടെ ആക്രമണം ദേഹോപദ്രവത്തിലേക്ക് മാറിയിരുന്നുവെങ്കില്‍ ഞങ്ങളെ രക്ഷിക്കാന്‍ ആര്‍ക്കും സാധിക്കാന്‍ കഴിയില്ലായിരുന്നു. അത്ര ഭീകരമായിരന്നു അവസ്ഥ’ ആക്രമത്തിന് ഇരയായ യുവതി പറയുന്നു.

പത്തു മിനുറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോ പോസ്റ്റ് ചെയ്തത് ദ ബെക്‌സവെ എന്ന അക്കൗണ്ടില്‍ നിന്നുമാണ്. അസഭ്യ ശരങ്ങളില്‍ നിന്നും എഷ്യക്കാരായ യാത്രികരെ പ്രതിരോധിക്കാന്‍ രംഗത്തെത്തിയ മറ്റ് യാത്രക്കാരേയും സ്ത്രീ അധിക്ഷേപിക്കുന്നുണ്ട്. വാക്കുകള്‍ രൂക്ഷമായതോടെ ആളുകള്‍ തങ്ങളുടെ ഇരിപ്പിടങ്ങളില്‍ നിന്നും മാറുകയായിരുന്നു.


Also Read: യുവന്റസ് പ്രതിരോധക്കോട്ടയ്ക്ക് മുന്നില്‍ ബാഴ്‌സലോണ വീണു; ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്തേക്ക്


ലിംറിക്ക് കോല്‍ബര്‍ട്ട് സ്‌റ്റേഷന്‍ മുതല്‍ ലിംറിക്ക് ജംഗ്ഷന്‍ വരെയുള്ള യാത്രേ മദ്യേയാണ് അനിഷ്ട സംഭവമുണ്ടായത്. സംഭവത്തില്‍ എറിഷ് വനിതയുടെ വംശീയാധിക്ഷേപം തെളിയിക്കുന്ന വീഡിയോകള്‍ ശേഖരിച്ചിട്ടുണ്ടെന്നും ഉടന്‍ നടപടി സ്വീകരിക്കുമെന്നും എറിഷ് റെയില്‍ വകുപ്പ് അറിയിച്ചു.

മാര്‍ച്ചില്‍ യൂറോപ്യന്‍ നെറ്റ് വര്‍ക്ക് അഗന്‍സ്റ്റ് റേസീസം അയര്‍ലാന്റ് നടത്തിയ സര്‍വ്വെ പ്രകാരം രാജ്യത്ത് വംശീയാധിക്ഷേപ സംഭവങ്ങളും മറ്റും വര്‍ധിച്ചു വരികയാണ്. ഈ സാഹചര്യത്തില്‍ ട്രെയിനിലുണ്ടായ സംഭവം അതീവ ഗൗരവകരമാണെന്നും റെയില്‍ വകുപ്പ് പറയുന്നു.