ദുബായ്: സൗദി അറേബ്യയെ ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി ഐ.എസ് രംഗത്ത്. വീഡിയോ സന്ദേശത്തിലൂടെയാണ് ഐ.എസ് സൗദിക്കെതിരെ ഭീഷണി മുഴക്കിയത്. മുഖംമൂടി ധരിച്ചെത്തിയ അഞ്ച് ഭീകരരാണ് വീഡിയോയില്‍ ഭീഷണി മുഴക്കുന്നത്.

ഇറാന്‍ പാര്‍ലമെന്റിലും ഇമാം ഖൊമേനിയുടെ ശവകുടീരത്തിലും നടത്തിയ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതിന് പിന്നാലെയാണ് സൗദിക്കെതിരായ ഐ.എസ്സിന്റെ ഭീഷണി. ടെഹ്‌റാനിലെ പാര്‍ലമെന്റ് മന്ദിരത്തിനകത്തും പുറത്തുമായി നടന്ന ആക്രമണത്തില്‍ 17 പേരാണ് കൊല്ലപ്പെട്ടത്.


Also Read: അഴിമതിയില്‍ ഒന്നാം സ്ഥാനത്തുള്ള ഏഷ്യന്‍ രാജ്യം ഇന്ത്യയെന്ന് പഠനം; പട്ടികയില്‍ അവസാനം ജപ്പാന്‍


‘ഇറാനു ശേഷം ഇനി നിങ്ങളുടെ ഊഴമാണ്. നിങ്ങളുടെ രാജ്യത്ത് കടന്ന് കയറി ഞങ്ങള്‍ ആക്രമണം നടത്തും. ഞങ്ങള്‍ ആരുടേയും ഏജന്റുമാരല്ല. ഞങ്ങള്‍ അള്ളാഹുവിനേയും അവന്റെ ദൂതനേയും അനുസരിക്കുന്നു. മതത്തിന്റെ നല്ലതിന് വേണ്ടിയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. മറിച്ച് ഇറാന് വേണ്ടിയോ അറേബ്യന്‍ ഉപദ്വീപിനോ വേണ്ടിയല്ല.’ -വീഡിയോ സന്ദേശത്തില്‍ പറയുന്നു.


Don’t Miss: ‘വസ്ത്രത്തിന് ഇറക്കം പോരാ’; നടി അമലാ പോളിന് നേരെ സദാചാര വാദികളുടെ അക്രമം


സഹോദരങ്ങളായ മുസ്‌ലിങ്ങളോട് ഞങ്ങളെ അനുകൂലിക്കണമെന്ന് ആവശ്യപ്പെടുന്നുവെന്നും കത്തിപ്പിടിച്ച തീ കെടുത്താന്‍ കഴിയില്ലെന്നും അള്ളാഹു അനുവദിച്ചിരിക്കുന്നുവെന്നും മറ്റൊരു ഭീകരന്‍ വീഡിയോയില്‍ പറയുന്നു.