എഡിറ്റര്‍
എഡിറ്റര്‍
ദുബായ് ഇനി ‘പാസ്‌പോര്‍ട്ട് രഹിത’ വിമാനത്താവളം; എമിഗ്രേഷന്‍ നടപടികള്‍ക്ക് ഇനി സ്മാര്‍ട്ട് ഫോണ്‍ മാത്രം മതി
എഡിറ്റര്‍
Thursday 8th June 2017 8:52pm

 

ദുബായ്: ദുബായ് വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഇനി സ്മാര്‍ട്ട് ഫോണ്‍ മാത്രം ഉപയോഗിച്ചാല്‍ മതി. ലോകത്തെ ആദ്യ ‘പാസ്‌പോര്‍ട്ട് രഹിത’ വിമാനത്താവളമെന്ന ഖ്യാതി ഇതോടെ ദുബായ് വിമാനത്താവളം സ്വന്തമാക്കി.


Also Read: ഗോസംരക്ഷക വേഷമണിഞ്ഞ് ബി.ജെ.പിക്കാരും; വീടുകളില്‍ നിന്ന് വാങ്ങിയ പശുക്കളുമായി പോയ വാഹനം ബി.ജെ.പിക്കാര്‍ തടഞ്ഞത് പത്തനംതിട്ടയില്‍


ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ മൂന്നാം നമ്പര്‍ ടെര്‍മിനലിലാണ് പാസ്‌പോര്‍ട്ടിന് പകരം സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാവുന്ന സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പാസ്‌പോര്‍ട്ടിനും എമിറേറ്റ്‌സ് ഐഡിക്കും പകരം ഇനി ഇഗെയ്റ്റില്‍ എമിറേറ്റ് സ്മാര്‍ട് വാലെ ആപ്പ് ഉള്ള സ്മാര്‍ട്ട് ഫോണ്‍ കാണിച്ചാല്‍ യാത്രാനുമതി ലഭിക്കും.

പുതിയ സംവിധാനം ഏര്‍പ്പെടുത്തിയതോടെ ദുബായ് വിമാനത്താവളത്തിലെ നടപടിക്രമങ്ങള്‍ കൂടുതല്‍ സുഗമമാകും. വിമാനത്താവളത്തിലൂടെ പോകുന്ന ഒരു യാത്രക്കാരന് 12 സെക്കന്‍ഡോളം ലാഭിക്കാന്‍ കഴിയും.


Don’t Miss: ‘രാഹുല്‍ ഗാന്ധി മധ്യപ്രദേശിലൂടെ ബൈക്കില്‍ സഞ്ചരിച്ചത് ഹെല്‍മറ്റ് ഇല്ലാതെ ഓവര്‍ലോഡായി’; ആറ് കര്‍ഷകരെ വെടിവെച്ച് കൊന്നതിനേക്കാള്‍ വലിയ സൂപ്പര്‍ എക്‌സ്‌ക്ലൂസീവുമായി റിപ്പബ്ലിക്ക് ടി.വി


എമിറേറ്റ്‌സ് സ്മാര്‍ട്ട് വാലെ എന്നാണ് പുതിയ പദ്ധതിയുടെ പേര്. ദുബായ്‌യുടെ പൊതുസുരക്ഷാ, പൊലീസ് ഉപമേധാവി ലഫ്. ജനറല്‍ ദാഹി ഖല്‍ഫാന്‍ തമീമും ദുബായ് താമസ കുടിയേറ്റ വകുപ്പ് തലവന്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റിയും ചേര്‍ന്നാണ് ഈ സംവിധാനം ഉദ്ഘാടനം ചെയ്തത്

വീഡിയോ:

Advertisement