എഡിറ്റര്‍
എഡിറ്റര്‍
എന്നെ എങ്ങനെയെങ്കിലുമൊന്ന് രക്ഷിക്കുമോ; ജബ് ഹാരി മെറ്റ് സെജാല്‍ കാണുന്നതിനിടെ സുഷമാ സ്വരാജിന് യുവാവിന്റെ ട്വീറ്റ്
എഡിറ്റര്‍
Tuesday 8th August 2017 9:53am

 

പൂനെ: ഷാരുഖ് ഖാന്റെ സിനിമകാണാന്‍ കയറിയ തീയറ്ററില്‍ നിന്ന് രക്ഷിക്കാനാവിശ്യപ്പെട്ട് വിദേശകാ
ര്യമന്ത്രി സുഷമാ സ്വരാജിന് യുവാവിന്റെ ട്വീറ്റ്. പൂനെക്കാരനായ വിശാല്‍ സൂര്യവംശിയാണ് ഈ രസകരമായ ട്വീറ്റിന് പിന്നില്‍.

ഇംത്യാസ് അലി സംവിധാനം ചെയ്ത ഷാരുഖ് ഖാന്‍ ചിത്രം ജബ് ഹാരി മെറ്റ് സെജാല്‍ എന്ന സിനിമ കാണുന്നതിനിടെയാണ് വിശാല്‍ രക്ഷിക്കണമെന്നാവിശ്യപ്പെട്ട് ട്വീറ്റ് ചെയ്തത്. ‘ ഞാന്‍ ഹിജഡ്വാലിയിലെ സിയോണ്‍ തീയറ്ററിലിരുന്ന് ജബ് ഹാരി മെറ്റ് സാജല്‍ കണ്ട് കൊണ്ടിരിക്കുകയാണ് എത്രയും പെട്ടന്ന് എന്നെ രക്ഷിക്കണം ‘ ഇതായിരുന്നു വിശാലിന്റെ ട്വീറ്റ്. സിനിമയ്ക്ക് കിട്ടുന്ന ഏറ്റവും മോശം വിമര്‍ശനമാണിത് എന്നായിരുന്നു പലരുടേയും അഭിപ്രായം.


‘കിസ് മൈ ആസ്; കളിയാക്കേണ്ടവര്‍ക്ക് കളിയാക്കാം’; സോഷ്യല്‍ മീഡിയയിലെ ബോഡി ഷെയ്മിംഗ് വീരന്മാരെ വെല്ലു വിളിച്ച് ഹോളിവുഡ് സുന്ദരി ഹിലരി


വിദേശത്ത് കുടുങ്ങിയ ഒട്ടേറെ പേരെ രക്ഷിച്ചയാളാണ് സുഷമ. ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നും സഹായമാവിശ്യപ്പെട്ട് സുഷമയ്ക്ക് ട്വീറ്റുകളെത്താറുണ്ട്.പലപ്പോഴും ഇത്തരം കുസൃതികളും ചിലരൊപ്പിക്കാറുണ്ട്. അതൊക്കെ കണ്ടില്ലെന്ന് നടിക്കുകയാണ് വിദേശകാര്യമന്ത്രാലയത്തിന്റെ രീതി.

Advertisement