എഡിറ്റര്‍
എഡിറ്റര്‍
‘ഇത് പക്കാ തെണ്ടിത്തരം’; നിര്‍ത്തിയിട്ട ഓട്ടോറിക്ഷയുടെ മുന്‍സീറ്റില്‍ ഇരുന്നതിന് 300 രൂപ പിഴ ഈടാക്കിയ പൊലീസിനെതിരെ ഫേസ്ബുക്ക് ലൈവിലൂടെ പ്രതിഷേധിച്ച് യുവാവ്
എഡിറ്റര്‍
Tuesday 6th June 2017 9:36pm

 

തൃശൂര്‍: അന്യായമായി തങ്ങളില്‍ നിന്ന് പിഴയീടാക്കിയെന്ന ആരോപണവുമായി യുവാവ് രംഗത്ത്. നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ മുന്‍സീറ്റില്‍ ഇരുന്നതിന് തങ്ങളില്‍ നിന്ന് 300 രൂപ പിഴ ഈടാക്കിയെന്ന് ഫേസ്ബുക്ക് ലൈവിലൂടെ പ്രതിഷേധിച്ച യുവാവ് പറയുന്നു. ലൈവ് വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്.

ഫേസ്ബുക്കില്‍ ‘ശ്രീക്കുട്ടന്‍ ചക്കര’ എന്ന പേരിലുള്ള പ്രൊഫൈലിനുടമയായ യുവാവ് പിഴയിട്ടതിന്റെ റസീറ്റ് ഉയര്‍ത്തിക്കാണിച്ചാണ് ലൈവായി പ്രതിഷേധിച്ചത്. പിഴ ഈടാക്കിയ പൊലീസുകാരുടെ ജീപ്പിന് സമീപത്ത് നിന്നാണ് ലൈവ് വീഡിയോ.


Also Read: ‘ജാതിപ്പേര് മലയാളികള്‍ക്ക് പ്രസ്റ്റീജ് ഇഷ്യൂ, എല്ലാ ജാതിക്കാര്‍ക്കും ഒരേ ബഹുമാനം’; ചാനല്‍ പരിപാടിയില്‍ ജാതിചിന്തയെ ന്യായീകരിക്കാന്‍ മനുസ്മൃതിയെ കൂട്ടുപിടിച്ച് പാര്‍വ്വതി; വായടപ്പിക്കുന്ന മറുചോദ്യവുമായി സദസ്


183-ആം വകുപ്പ് പ്രകാരമാണ് തങ്ങളില്‍ നിന്ന് പിഴ ഈടാക്കിയതെന്നും ഇതെന്താണെന്ന് തനിക്ക് അറിയില്ലെന്നും ശ്രീക്കുട്ടന്‍ പറയുന്നു. രാവിലെ മുതല്‍ വൈകീട്ട് വരെ ഓട്ടോറിക്ഷ ഓടിച്ചാല്‍ കിട്ടുന്ന 300 രൂപയാണ് പിഴയായി വാങ്ങിയതെന്നും അദ്ദേഹം പറയുന്നു.

തങ്ങള്‍ കുടുംബ സമേതം ഇരിക്കുന്നതിനിടെയാണ് പൊലീസ് പിഴയീടാക്കിയത്. എല്ലാ കാര്യങ്ങള്‍ക്കും പൊലീസ് സ്റ്റേഷനിലേക്ക് ഒരുപാട് സഹായങ്ങള്‍ ചെയ്യുന്നവരാണ് തങ്ങള്‍. പിഴ അടച്ച തനിക്ക് അത് എന്തിനാണെന്ന് ചോദിക്കാന്‍ അവകാശമുണ്ട് എന്ന് പറഞ്ഞ ശ്രീക്കുട്ടന്‍ എന്തിനാണ് തങ്ങളില്‍ നിന്ന് പിഴ ഈടാക്കിയത് എന്ന് പൊലീസുകാരനോട് ചോദിക്കുന്നതും ലൈവില്‍ കാണാം.


Don’t Miss: ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്കുള്ള യാത്രയ്ക്ക് ചെലവേറും; ദോഹയിലേക്കുള്ള പുതിയ യാത്രാമാര്‍ഗം ഇങ്ങനെ


എന്നാല്‍ യുവാവിന്റെ ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാതെ ഉരുണ്ട് കളിക്കുകയും വിരട്ടുകയും ചെയ്യുകയാണ് പൊലീസുകാരന്‍ ചെയ്തത്. വീണ്ടും വീണ്ടും ചോദിച്ചപ്പോള്‍ മുന്‍സീറ്റില്‍ ആളെ ഇരുത്തി ഓടിച്ചതിനാണ് പിഴ എന്ന് പൊലീസുകാരന്‍ വിശദീകരിക്കുന്നു. തുടര്‍ന്ന് യൂണിഫോം ഇടാതെ ഓട്ടോറിക്ഷ ഓടിച്ചെന്ന് പറഞ്ഞ അദ്ദേഹം നിങ്ങള്‍ എന്തിനാണ് പിഴ അടച്ചത് എന്നും ചോദിച്ചു.

തങ്ങള്‍ ഓട്ടോറിക്ഷ ഓടിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് പറയുന്ന യുവാവ് പൊലീസ് ചെയ്തത് ‘പക്കാ തെണ്ടിത്തര’മാണെന്നും വിളിച്ച് പറഞ്ഞു. നൂറുകണക്കിന് ലൈക്കുകളും ഷെയറുകളുമാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. ചാലക്കുടി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് പിഴ ഈടാക്കിയത് എന്നും ശ്രീക്കുട്ടന്‍ പറയുന്നു. നിരവധി പേരാണ് പിന്തുണയര്‍പ്പിച്ച് കമന്റുകളുമായി എത്തിയിരിക്കുന്നത്.

ലൈവ് വീഡിയോ കാണാം:

പിന്തുണച്ച് കൊണ്ടുള്ള ചില കമന്റുകള്‍:Advertisement