എഡിറ്റര്‍
എഡിറ്റര്‍
ഗ്വാണ്ടനാമോ തടവറയിലെ അവസാന വിദേശിയും മോചിതനായി
എഡിറ്റര്‍
Sunday 30th September 2012 10:40am

വാഷിങ്ടണ്‍: ഗ്വാണ്ടനാമോ തടവറയിലെ അവസാന വിദേശി തടവുകാരനും മോചിതനായി. കാനഡ സ്വദേശി ഒമര്‍ ഖാദറിനെയാണ് വിചാരണയ്ക്കായി കാനഡയിലേക്ക് കൊണ്ടുപോയത്. ഒരു ദശകത്തിലേറെയായി തടവില്‍ കഴിയുന്ന ഒമര്‍ പതിഞ്ചാം വയസ്സിലാണ് ഗ്വാണ്ടനാമോ തടവറയില്‍ എത്തുന്നത്. അഫ്ഗാനിസ്ഥാനില്‍ യു.എസ് പട്ടാളക്കാരനെ കൊന്നതിനെതുടര്‍ന്നായിരുന്നു ഒമര്‍ ജയിലിലടക്കപ്പെട്ടത്.

Ads By Google

നിരവധി തവണ വിചാരണക്കായി ഒമര്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും കനേഡിയന്‍ സര്‍ക്കാര്‍ അതെല്ലാം നിരാകരിക്കുകയായിരുന്നു. കാനഡയിലെ ആദ്യ തീവ്രവാദി കുടുംബം എന്നായിരുന്നു ഒമറിന്റെ കുടുംബം അറിയപ്പെട്ടിരുന്നത്. ഒമറിന്റെ പിതാവ് അല്‍ ഖായിദയുമായി അടുത്ത ബന്ധമുള്ളയാളാണെന്ന സംശയവും ഒമറിന്റെ മോചനം വൈകിപ്പിച്ചു.

2002 ല്‍ പതിനഞ്ചാം വയസ്സിലാണ് ഒമര്‍ അറസ്റ്റിലാവുന്നത്. ഒരു പതിറ്റാണ്ടായി ജയിലില്‍ കഴിയുന്ന ഒമര്‍ മോചന വാര്‍ത്ത ആദ്യം വിശ്വസിച്ചില്ലെന്നും തന്റെ തെറ്റ് ഒമര്‍ തിരിച്ചറിഞ്ഞെന്നും ഒമറിന്റെ അഭിഭാഷകന്‍ പറഞ്ഞു. ഗ്വാണ്ടനാമോയിലെ ഏറ്റവും പ്രായം കുറഞ്ഞ തടവുപുള്ളിയും ഒമര്‍ തന്നെയാണ്.

ബറാക് ഒബാമയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം എന്ന നിലയില്‍ ഗ്വാണ്ടനാമോ തടവറ പൂട്ടുന്ന കാര്യത്തിന് വളരെയേറെ പ്രാധാന്യമാണ് സര്‍ക്കാര്‍ കൊടുത്തുവരുന്നത്.

ക്യൂബയുടെ തെക്കുകിഴക്കന്‍ അതിര്‍ത്തിയിലുള്ള ഗ്വാണ്ടനാമോ പ്രവിശ്യയിലാണ് ഗ്വാണ്ടനാമോ തടവറ സ്ഥിതി ചെയ്യുന്നത്. ലോകത്ത് ഏറ്റവും കൂടുതലായി മനുഷ്യാവകാശ ധ്വംസനങ്ങള്‍ നടന്നുവെന്ന് പറയപ്പെടുന്ന  ഇവിടെ 44 രാജ്യങ്ങളില്‍ നിന്നായി അറുനൂറിലധികം തടവുപുള്ളികള്‍ ഉണ്ടായിരുന്നു.

Advertisement