കേട്ടാല്‍ യുവത്വത്തിന് നാണക്കേടുണ്ടാക്കുന്ന വാര്‍ത്തയാണിത്. ലൈംഗികതയെക്കുറിച്ചും ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളെക്കുറിച്ചും പുതു തലമുറക്ക് വേണ്ടത്ര അറിവില്ലെന്നതാണ് വാര്‍ത്ത. സെക്‌സിനെക്കുറിച്ചും ഗര്‍ഭനിരോധന ഔഷധങ്ങളെക്കുറിച്ചും യുവാക്കള്‍ മിക്കവരും അഞ്ജരാണെന്ന വിവരം വിവിധ രാജ്യങ്ങളില്‍ നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തിലാണ് പുറത്തു വന്നിരിക്കുന്നത്.

യുവജനങ്ങള്‍ക്ക് വേണ്ടത്ര ലൈംഗിക വിദ്യാഭ്യാസം മിക്ക രാജ്യങ്ങളിലും ലഭിക്കുന്നില്ലെന്ന വസ്തുത സര്‍വ്വേ വെളിപ്പുടുത്തുന്നു.

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധമാണ് ഭൂരിഭാഗം യുവതീ യുവാക്കളിലും നടക്കുന്നത്. ലോകത്ത് നടക്കുന്ന 41% ഗര്‍ഭധാരണങ്ങളും ഇത്തരത്തില്‍ സംഭവിക്കുന്നതാണ്. ഇരുപതില്‍ ഒരു പെണ്‍കുട്ടിക്ക് സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ ബാക്ടീരിയ ബാധ ഉണ്ടാകുന്നതായും സര്‍വ്വേ വ്യക്തമാക്കുന്നുണ്.

ഏഷ്യാ പസഫികിലെ 26 രാജ്യങ്ങളിലെ 5,426 യുവജനങ്ങളിലാണ് സര്‍വ്വേ നടത്തിയത്. ഇന്ത്യ, സിങ്കപ്പൂര്‍, മലേഷ്യ, ഇന്തോനേഷ്യ, തായ്‌ലന്റ്, പാകിസ്ഥാന്‍, കൊറിയ തുടങ്ങിയ രാജ്യങ്ങളിലാണ് സര്‍വ്വേ നടത്തിയത്.