blood_spatter-rw

ന്യൂദല്‍ഹി: കിഴക്കന്‍ ദല്‍ഹിയില്‍ യുവതിയെ വീട്ടിനകത്ത് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മധുവിഹാര്‍ പോലീസ് സ്‌റേറഷന്‍ അതിര്‍ത്തിയിലെ വീട്ടില്‍ അവന്തിക സിംഗ്(20) ആണ് കൊല്ലപ്പെട്ടത്. മൂര്‍ച്ചയേറിയ ആയുധം കൊണ്ടാണ് കൊല നടന്നത്. കൊലയാളികള്‍ കൃത്യം നടത്തി രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

ഉത്തര പ്രദേശിലെ ഫിറോസാബാദ് സ്വദേശിയായ അവന്തിക സഹോദരി പ്രീതിയോടൊപ്പം കിഴക്കന്‍ ദല്‍ഹിയില്‍ വാടകവീട്ടില്‍ താമസിച്ചു വരികയായിരുന്നു. സംഭവം നടക്കുമ്പോള്‍ പ്രീതി വീട്ടിലുണ്ടായിരുന്നില്ല.