ശ്രീഗനര്‍: കശ്മീരില്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്ന സൈനിക ഉദ്യോഗസ്ഥനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി വെടിവെച്ചു കൊന്നു. ലഫ്റ്റനന്റ് ഉമര്‍ ഫയാസാണ് കൊല്ലപ്പെട്ടത്.

ഷോപ്പിയാനിലാണ് അദ്ദേഹത്തിന്റെ മൃതശരീരം കണ്ടെത്തിയത്. തലയിലും വയറിലും വെടിയേറ്റ നിലയിലായിരുന്നു മൃതശരീരം.

തെക്കന്‍ കശ്മീരിലെ കുല്‍ഗൗണില്‍ ബന്ധുവിന്റെ കല്ല്യാണ ചടങ്ങില്‍ പങ്കെടുക്കാനായി പോയതായിരുന്നു അദ്ദേഹം. രാത്രി 10മണിയോടെയാണ് അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയത്.


Must Read: ലെസ്ബിയന്‍ വിഷയം ചര്‍ച്ച ചെയ്യുന്ന ശ്രീ പാര്‍വ്വതിയുടെ പുസ്തകത്തിന് വേദി നിഷേധിച്ച് സെന്റ് തെരേസാസ് കോളജ് 


അഞ്ചുമാസം മുമ്പാണ് ഉമര്‍ സൈന്യത്തില്‍ ചേര്‍ന്നത്.

അതിനിടെ സൈനികര്‍ അവധിയിലായിരിക്കുന്ന സമയത്ത് തീവ്രവാദികള്‍ ആക്രമിക്കുന്ന സംഭവങ്ങള്‍ കശ്മീരില്‍ കൂടിയിട്ടുള്ളതായി സൈനിക ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതേത്തുടര്‍ന്ന് തെക്കന്‍ കശ്മീര്‍ മേഖലയിലെ ബന്ധുവീടുകളില്‍ പോകരുതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.


Also Read: മക്കള്‍ നാണംകെടരുതെന്നു കരുതി സ്വന്തം ജോലി മറച്ചു വെച്ച അച്ഛനെ മാറോടടക്കി മൂന്ന് പെണ്‍മക്കള്‍; ലോകത്തിലെ ഏറ്റവും വലിയ ധനികനെ പരിചയപ്പെടുത്തി സോഷ്യല്‍ മീഡിയ


തെക്കന്‍ കശ്മീരില്‍ തീവ്രവാദികള്‍ക്ക് തദ്ദേശീയരുടെ പിന്തുണയുണ്ടെന്നാണ് സൈന്യം പറയുന്നത്. തീവ്രവാദികളെക്കാള്‍ പ്രശ്‌നം അവര്‍ക്കുള്ള പൊതുപിന്തുണയാണെന്നും പൊലീസ് പറയുന്നു.