മമത ബാനര്‍ജി- Mamata Banarjee

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പൊതുചടങ്ങില്‍ വെച്ച് തന്റെ സുരക്ഷാ ഉദ്യോഗസ്ഥരോട് പൊട്ടിത്തെറിച്ചു. കൊല്‍ക്കത്ത ബുക് ഫെയര്‍ നടക്കുന്ന സ്ഥലത്തായിരുന്നു സംഭവം.

Ads By Google

Subscribe Us:

പരിപാടി കഴിഞ്ഞ് മടങ്ങാന്‍ പ്രധാന കവാടത്തില്‍ ദീര്‍ഘനേരം കാത്തുനിന്നുവെങ്കിലും അവരുടെ ഔദ്യോഗിക വാഹനം അവിടെ എത്തിയില്ല. ഇതേത്തുടര്‍ന്നായിരുന്നു ശകാരം.

നിന്നെയൊക്കെ ചാട്ടവാറുകൊണ്ട് അടിക്കണം എന്ന് പറഞ്ഞ് കൈയ്യോങ്ങിയ മമതയ്ക്ക് മുന്നിയില്‍ തൊഴുകൈയ്യുമായി സുരക്ഷാ ഉദ്യോഗസ്ഥന്‍ ക്ഷമ ചോദിക്കുകയായിരുന്നു.

തുടര്‍ന്ന് ക്ഷുഭിതയായ മമത ഉടന്‍ തന്നെ കാറില്‍ കയറി പോകുകയും ചെയ്തു. പുസ്തകമേളയില്‍ പങ്കെടുത്തതിന് ശേഷം കാര്‍ വൈകിയത് കാരണം കുറച്ചുനേരം കാത്തുനില്‍ക്കേണ്ടി വന്നതാണ്. മമതയെ ചൊടിപ്പിച്ചത്.

എന്നാല്‍ മമതയുടെ ഈ നടപടി ഒരു ഭരണാധികാരിക്ക് ചേര്‍ന്നതല്ലെന്ന് ഇടതുപക്ഷ നേതാവ് നിലോത്പാല്‍ ബസു പ്രതികരിച്ചു.

വിലകെട്ട പ്രവര്‍ത്തിയാണ് അവരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. അവര്‍ ഉപയോഗിച്ച വാക്ക് ഒരു പൊതുപ്രവര്‍ത്തകയ്ക്ക് ചേര്‍ന്നതല്ല.

ഒരു സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയാണെന്ന ബോധം പോലും ഇല്ലാതെയായിരുന്നു അവരുടെ പെരുമാറ്റമെന്നും നിലോത്പാല്‍ ബസു കുറ്റപ്പെടുത്തി.