എഡിറ്റര്‍
എഡിറ്റര്‍
പ്രീപെയ്ഡ് സിം ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്: ഇനി റീചാര്‍ജ് ചെയ്യാന്‍ ഐഡന്റിറ്റി രേഖകള്‍ കാണിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍
എഡിറ്റര്‍
Monday 6th February 2017 3:28pm

mobile1


ഒരുവര്‍ഷത്തിനുള്ളില്‍ ഈ പദ്ധതി ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.


ന്യൂദല്‍ഹി: ഇനി മുതല്‍ ഫോണ്‍ റീചാര്‍ജ് ചെയ്യാനും ഐഡന്റിറ്റി രേഖകള്‍ കാണിക്കേണ്ടിവരും. ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ് തിങ്കളാഴ്ച സുപ്രീം കോടതിയെ അറിയിച്ചതാണ് ഇക്കാര്യം.

സര്‍ക്കാര്‍ പദ്ധതി വന്നാല്‍ 90%ലേറെവരുന്ന പ്രീപെയ്ഡ് സിം കാര്‍ഡ് ഉപഭോക്താക്കള്‍ക്കും ഐഡന്റിറ്റി രേഖകള്‍ കാണിച്ചാല്‍ മാത്രമേ റീചാര്‍ജ് ചെയ്യാന്‍ കഴിയൂ എന്നാണ് കേന്ദ്രസര്‍ക്കാറിനുവേണ്ടി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി കോടതിയെ അറിയിച്ചത്. ഒരുവര്‍ഷത്തിനുള്ളില്‍ ഈ പദ്ധതി ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.


Also Read: കോസ്റ്റ് ഗാര്‍ഡിന്റെ സ്പീഡ് ബോട്ടില്‍ നിന്ന് കണ്ണൂര്‍ കലക്ടര്‍ കടലിലേക്ക് എടുത്ത് ചാടി . . പിന്നീട് സംഭവിച്ചത്. .


റീചാര്‍ജ് ചെയ്യണമെങ്കില്‍ ആധാര്‍ പോലുള്ള എഡന്റിറ്റി രേഖകള്‍ ഏതെങ്കിലും കാണിക്കണം. സാമ്പത്തിക തട്ടിപ്പുകളും കുറ്റകൃത്യങ്ങളും തടയാനാണിതെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ ന്യായവാദം. ഒരു പൊതുതാല്‍പര്യഹര്‍ജി പരിഗണിക്കവെയാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്.

രാജ്യത്തെ 90%ത്തിലേറെപ്പേരും പ്രീപെയ്ഡ് സിം കാര്‍ഡുകളാണ് ഉപയോഗിക്കുന്നത്. 10% ത്തില്‍ കുറവ് മാത്രമാണ് പോസ്റ്റ്‌പെയ്ഡ് ഉപയോഗിക്കുന്നവര്‍.

Advertisement