മാട്രാന്റെ റിലീസിങ് ഡേയ്റ്റ് അടുത്തിരിക്കുന്നു. കെ.വി ആനന്ദാണ് ചിത്രത്തിന്റെ സംവിധായകന്‍. താന്‍ പറഞ്ഞറിയിക്കാനാകാത്ത സന്തോഷത്തിലാണെന്നും ഇനി പ്രേക്ഷകരാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Ads By Google

എ.ജി.എസ് എന്റര്‍ടെയ്‌മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്. സൂര്യ, കാജല്‍ അഗര്‍വാള്‍ സച്ചിന്‍ ഖദേക്കര്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. ഈ ചിത്രത്തിലെ അഭിനേതാക്കളെല്ലാം കഥാപാത്രത്തിന് ഏറ്റവും അനുയോജ്യരായിരുന്നു. അവരുടെ കൂടെ ജോലി ചെയ്യാന്‍ ഒരു പ്രയാസവുമില്ലായിരുന്നെന്നും സംവിധായകന്‍ അറിയിച്ചു.

കാജലിന്റെ മുഖത്തിന്റെ പ്രത്യേകത കൊണ്ടാണ് നായികയാക്കിയത്. ഒരേ സമയം തന്നെ ബുദ്ധിമതിയായും കുട്ടിത്തവും തോന്നുന്ന മുഖമാണ് കാജലിന്റേത്. സൂര്യ തെന്നിന്ത്യയിലെ ഏറ്റവും നല്ല നടനാണ്. അഭിനേതാക്കളെ തിരഞ്ഞെടുത്ത് കഴിഞ്ഞപ്പോള്‍ തന്നെ തന്റെ പകുതി പണി പൂര്‍ത്തിയായെന്നും സംവിധായകന്‍ പറഞ്ഞു.

ശിവജി എന്ന ചിത്രത്തിന്റെ സമയത്ത് തന്നെ ഈ ചിത്രത്തിന്റെ കഥ മനസ്സിലുണ്ടായിരുന്നു. സൂര്യയുമായി സംസാരിച്ചപ്പോള്‍ അദ്ദേഹത്തിനും കഥ ഇഷ്ടമായി. തുടര്‍ന്ന് ഒരു സിനിമ ചെയ്യാനുള്ള ആത്മവിശ്വാസം ആര്‍ജ്ജിക്കാനായി നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചെന്നും സംവിധായകന്‍ പറഞ്ഞു.

മാട്രാന്‍ നല്ല സിനിമയായി പ്രേക്ഷകര്‍ വിലയിരുത്തുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ആനന്ദ് പറഞ്ഞു.